ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു

പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ കയറിയ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈന്യം.

ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍;  ഒരു സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു. കാശ്മീരിലെ പാംപോറിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്.

പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ കയറിയ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈന്യം. കഴിഞ്ഞ 24 മണിക്കൂറായി സൈന്യം കെട്ടിട സമുച്ചയം വളഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സൈന്യം ഭീകരരുമായുള്ള വെടിവയ്പ് ആരംഭിച്ചത്. കെട്ടിടത്തിനുള്ളില്‍ നിലവില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>