വിജിലന്‍സിലെ പ്രശ്നങ്ങള്‍ 'ജനകീയ' സര്‍ക്കാരിനെ അറിയിച്ചുവെന്ന് ജേക്കബ് തോമസ്‌; ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍

രാജി തീരുമാനം പിന്‍‌വലിക്കുന്നുവെന്ന സൂചന നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്‌

വിജിലന്‍സിലെ പ്രശ്നങ്ങള്‍

തിരുവനന്തപുരം: രാജി തീരുമാനം പിന്‍‌വലിക്കുന്നുവെന്ന സൂചന നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്‌. വിജിലന്‍സിലെ പ്രശ്നങ്ങള്‍ 'ജനകീയ' സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ്‌ മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സിലെ ജോലിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ജേക്കബ് തോമസ്‌ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജേക്കബ് തോമസ്‌ പുറത്തു പോകേണ്ട സാഹചര്യം നിലവില്ലയെന്ന നിലപാടാണ് സിപിഐ(എം) സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. മുഖ്യമന്ത്രിയും ഈ നിലപാടിനെ അനുകൂലിച്ചിരുന്നു. അതുകൊണ്ട് തന്നെ തീരുമാനം സര്‍ക്കാരിനു വിടുന്നുവെന്ന് പറഞ്ഞു സ്ഥാനത്ത് തുടരാന്‍ തന്നെയാണ് ജേക്കബ് തോമസ്‌ ഒരുങ്ങുന്നത്.

Read More >>