ജേക്കബ് തോമസിന്റെ കത്തില്‍ ഇന്ന് തീരുമാനമാകും; തുടരാന്‍ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടേക്കുമെന്നു സൂചന

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ജേക്കബ് തോമസിന്റെ ആവശ്യം പരിഗണിച്ചില്ലയെന്നത് സ്ഥാനമൊഴിയാനുള്ള ജേക്കബ് തോമസിന്റെ കത്ത് സര്‍ക്കാര്‍ സ്വീകരിക്കാനിടയില്ലയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്

ജേക്കബ് തോമസിന്റെ കത്തില്‍ ഇന്ന് തീരുമാനമാകും; തുടരാന്‍ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടേക്കുമെന്നു സൂചന

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ജേക്കബ് തോമസിന്റെ കത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. ജേക്കബ് തോമസിനെ എങ്ങനെയും അനുനയിപ്പിച്ചു നിര്‍ത്തണമെന്ന സിപിഐ(എം) നിലപാടിന്റെ ഭാഗമായി സ്ഥാനത്ത് തുടരാന്‍ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ജേക്കബ് തോമസിന്റെ ആവശ്യം പരിഗണിച്ചില്ലയെന്നത്   സ്ഥാനമൊഴിയാനുള്ള ജേക്കബ് തോമസിന്റെ കത്ത് സര്‍ക്കാര്‍ സ്വീകരിക്കാനിടയില്ലയെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ജേക്കബ് തോമസ് ഇപ്പോള്‍ സ്ഥാനമൊഴിയുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.  ഐഎഎസ് -ഐപിഎസ് ലോബികളുടെ ഗൂഢ നീക്കങ്ങളെ തുടര്‍ന്നാണ് ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്നും, ഇതിന് വഴങ്ങേണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ചൊവ്വാഴ്ച വൈകീട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കത്ത് നല്‍കിയത്.

Read More >>