താന്‍ വിജയിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളുവെന്ന് ഡൊണാള്‍ഡ് ട്രംപ്

കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും സംവാദത്തില്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. അതിനുപിന്നാലെയാണ് വിവാദ പ്രസ്താവനയുമായി വീണ്ടും അദ്ദേഹം രംഗശത്തത്തിയത്.

താന്‍ വിജയിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളുവെന്ന് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ താന്‍ ജയിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുകയുള്ളുവെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഓഹിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് ജയിച്ചാല്‍ മാത്രം തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അംഗീകരിക്കുകയുള്ളുവെന്ന വിവാദ പ്രസ്താവന ട്രംപ് നടത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും സംവാദത്തില്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. അതിനുപിന്നാലെയാണ് വിവാദ പ്രസ്താവനയുമായി വീണ്ടും അദ്ദേഹം രംഗശത്തത്തിയത്. രടംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ് പരാമര്‍ശമെന്ന് ആരോപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ രംഗത്തെത്തിയിട്ടുണ്ട്.


അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ട്രംപിനെതിരെ കടുത്ത വിമശര്‍നമുന്നയിച്ചു. അപകടകരമായ പ്രസാവനയാണ് ട്രംപിന്റേതെന്നും തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെപ്പറ്റി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതും ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ ഊര്‍ജം പകരുന്നതുമാണ് ട്രംപ് നടത്തിയതെന്നും ഒബാമ പറഞ്ഞു. അമേരിക്കന്‍ ജാനാധിപത്യത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് മിമഷല്‍ ഒബാമ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം വിവാദമായിരിക്കുന്ന അവസരത്തിലാണ് പുതിയ പ്രസ്താവനയുമായി ട്രംപ് വീണ്ടും കടന്നുവന്നത്.