ഐഎസ്എല്‍; ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ആതിഥേയരായ ചെന്നൈയെ 3–1നാണ് ഡല്‍ഹി തകര്‍ത്തത്

ഐഎസ്എല്‍; ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ചെന്നൈ: ബ്രസീലിയൻ താരം മാഴ്‍സലോ പെരേരയുടെ ഇരട്ടഗോളുകളുടെ മികവില്‍ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ഡല്‍ഹിക്ക് തകര്‍പ്പന്‍ വിജയം. ആതിഥേയരായ ചെന്നൈയെ 3–1നാണ് ഡല്‍ഹി തകര്‍ത്തത്. ആദ്യ പകുതിയിലായിരുന്നു ‘മാഴ്സെലിഞ്ഞോ’ എന്നു വിളിപ്പേരുള്ള  മാഴ്‍സലോ പെരേരയുടെ രണ്ടു ഗോളുകളും. 86–ാം മിനിറ്റിൽ ബദാര ബാജിയാണ് ഡല്‍ഹിയുടെ മൂന്നാമത്തെ ഗോള്‍ നേടിയത്.

32–ാം മിനിറ്റിൽ ഡുഡു ഒമഗ്ബെമി ഒരു ഗോൾ തിരിച്ചടിച്ചതിൽ ഒതുങ്ങി ചെന്നൈയുടെ മറുപടി.

Read More >>