ഐഎസ്എല്‍; ഫോര്‍ലാന്റെ മികവില്‍ മുംബൈയ്ക്ക് വിജയം

സൂപ്പർ താരം ഡിയേഗോ ഫോർലാന്റെ മികവില്‍ ഐഎഎസ്എലിൽ മുംബൈ സിറ്റി എഫ്സിക്കു വിജയത്തുടക്കം.

ഐഎസ്എല്‍; ഫോര്‍ലാന്റെ മികവില്‍ മുംബൈയ്ക്ക് വിജയം

പുണെ: സൂപ്പർ താരം ഡിയേഗോ ഫോർലാന്റെ മികവില്‍ ഐഎഎസ്എലിൽ മുംബൈ സിറ്റി എഫ്സിക്കു വിജയത്തുടക്കം. ആതിഥേയരായ എഫ്സി പുണെ സിറ്റിയെ മുംബൈ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു . രണ്ടാം പകുതിയിൽ മാറ്റിയാസ് ഡിഫെഡറിക്കോ നേടിയ ഗോളിനു  വഴിയൊരുക്കിയത് ഫോർലാനാണ്.

അറാത്ത ഇസുമിയുടെ നേതൃത്വത്തിൽ പുണെയും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇടവേള വരെ ഇരുടീമിനും ഗോൾ നേടാനായില്ല. 64–ാം മിനിറ്റിൽ ബോക്സിനു ചാരെ ഫോർലാൻ നൽകിയ പാസിൽ നിന്ന് ഫെഡറിക്കോ പുണെ ഗോൾകീപ്പർ എദെൽ ബെറ്റെയെ മറികടന്നു. 85–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട ഫോർലാന് കയ്യടികളോടെയാണ് ബലെവാഡി സ്റ്റേഡിയം വിട നൽകിയത്.

Read More >>