ഐഎസ്എൽ: ഡൽഹി ഡയനാമോസ്–നോർത്ത് ഈസ്റ്റ് മൽസരം സമനിലയിൽ

ഡൽഹി ഡയനാമോസ്– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ അവസാനിച്ചു

ഐഎസ്എൽ: ഡൽഹി ഡയനാമോസ്–നോർത്ത് ഈസ്റ്റ് മൽസരം സമനിലയിൽ

ന്യൂഡൽഹി: വാശിയേറിയ മൽസരത്തിനൊടുവിൽ ഡൽഹി ഡയനാമോസ്– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒാരോ ഗോൾ വീതം നേടി.

38–ാം മിനിറ്റിൽ കീൻ ലൂയിസിലൂടെ ഡല്‍ഹിയാണ് ആദ്യ ഗോള്‍നേടിയത്. തുടർ‌ന്ന് ഉണർന്നുകളിച്ച നോർത്ത് ഈസ്റ്റ്  51–ാം മിനിറ്റിൽ അൽഫാരോയിലൂടെ സമനില ഗോള്‍ നേടി.

അഞ്ചു മൽസരങ്ങളിൽ നിന്നു 10 പോയിന്റുമായി നോർത്ത്  ഈസ്റ്റ്‌ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരും. മൂന്നു മൽസരങ്ങളിൽ രണ്ടു സമനിലയും ഒരു ജയവുമായി ഡൽഹി മൂന്നാം സ്ഥാനത്തുണ്ട്.

Read More >>