ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി പുണെ എഫ്സി

മത്സരത്തില്‍ ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്.

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി പുണെ എഫ്സി

പുണെ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം സമനില. ഇന്നലെ നടന്ന പുണെ എഫ്സിക്കെതിരായ മത്സരത്തില്‍  ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്.

കളിയുടെ മൂന്നാം മിനിറ്റില്‍ സെഡ്രിക്ക ഹംബർട്ട് നേടിയ ഗോളിലൂടെ  ബ്ലാസ്റ്റേഴ്സ് വരവറിയിച്ചുവെങ്കിലും പിന്നീട് ഉണര്‍ന്നു കളിച്ച പുണെ നിരവധി ഗോളവസരങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഒടുവില്‍ 68–ാം മിനിറ്റിൽ സിസോക്കോയിലൂടെ പുണെ സമനില പിടിച്ചു.

തിങ്കളാഴ്ച ഗോവയ്ക്കെതിരെ അവരുടെ ഹോംഗ്രൗണ്ടില്‍ വച്ചാണ് കേരളത്തിന്റെ അടുത്ത മത്സരം.

അഞ്ചു മത്സരങ്ങളിൽനിന്ന് അഞ്ചുപോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. നാലു മത്സരങ്ങളിൽനിന്നു നാലു പോയിന്റുള്ള പുണെ ഏഴാം സ്‌ഥാനത്തും.

Read More >>