ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ 'ഖലീഫ' എന്നാണ് ബാഗ്ദാദിയെ വിശേഷിപ്പിക്കുന്നത്. പത്ത് മില്ല്യണ്‍ ഡോളറുകളാണ് ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന വില

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം

ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദിയേയും സംഘടനയിലെ മറ്റ് മൂന്ന് കമാന്‍ഡര്‍മാരേയും ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം. ഇറാഖിലെ നയന്‍വേ ബിയാജ് ജില്ലയിലാണ് സംഭവം നടന്നത്. അതീവ ഗുരുതരാവസ്ഥയിലായ ബാഗ്ദാദിയെ ചികിത്സക്കായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

വിഷബാധയേറ്റ കമാന്‍ഡര്‍മാരുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐഎസ് ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്ത് മില്ല്യണ്‍ ഡോളറുകളാണ് ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന വില. അല്‍ ഖ്വയിദയില്‍ അംഗമായിരുന്ന ബാഗ്ദാദി പിന്നീട് അവിടെ നിന്നും വിട്ടുമാറിയാണ് ഐഎസിന് രൂപം നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനയായി ഐഎസിനെ വളര്‍ത്തിയതില്‍ ബാഗ്ദാദിയുടെ പങ്ക് ചെറുതല്ല.

ഇസ്ലാമിക് സ്റ്റേറ്റിന്‍റെ 'ഖലീഫ' എന്നാണ് ബാഗ്ദാദിയെ വിശേഷിപ്പിക്കുന്നത്. ജീവന് കടുത്ത ഭീഷണിയുള്ളതിനാല്‍ സിറിയയിലും ഇറാഖിലുമായി നിരന്തരം സ്ഥലം മാറിയാണ് ബാഗ്ദാദി കഴിയുന്നത്‌.

Read More >>