ഐഒസി സമരം ഒത്തുതീര്‍പ്പായി

ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കാമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി.

ഐഒസി സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി സികെ ശശീന്ദ്രനുമായി ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തിയ ചര്‍ച്ചയില്‍ ഐഒസി സമരം ഒത്തുതീര്‍പ്പായി. കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന സമരത്തെ തുടര്‍ന്ന്  സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.


ഒത്തുതീര്‍പ്പിന്റെ ഭാഗമായി ടെണ്ടര്‍ നടപടികള്‍ ഡിസംബര്‍ മൂന്നു വരെ മാറ്റിവെച്ചു. ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കാമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി.

അതേസമയം ഇന്ധന നീക്കവുമായി ബന്ധപ്പെട്ട നിരക്ക് കൂട്ടാനാണ് ടാങ്കര്‍ ഉടമകളുടെ ശ്രമമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആരോപണം.

Story by