ഉയര്‍ന്ന ക്ലാസ് യാത്രക്കാരുടെ സൗകര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി വിമാന കമ്പനികള്‍

ഉയര്‍ന്ന ക്ലാസ് നിരക്ക് ഈടാക്കുന്ന സീറ്റുകളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ സീറ്റുകള്‍ നല്‍കിയിരുന്നു. ഇത് നിര്‍ത്തലാക്കാനാണ് നീക്കം.

ഉയര്‍ന്ന ക്ലാസ് യാത്രക്കാരുടെ സൗകര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി വിമാന കമ്പനികള്‍

ദീര്‍ഘദൂര വിമാനങ്ങളിലെ പ്രീമിയം ക്ലാസില്‍ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ സീറ്റുകള്‍ പിന്‍വലിക്കാന്‍ വിമാന കമ്പനികള്‍ തീരുമാനിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ്‌സ്‌പേസ് നല്‍കാനെന്ന പേരിലാണ് പുതിയ നീക്കം. ഉയര്‍ന്ന ക്ലാസ് നിരക്ക് ഈടാക്കുന്ന സീറ്റുകളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ സീറ്റുകള്‍ നല്‍കിയിരുന്നു. ഇത്  നിര്‍ത്തലാക്കാനാണ് നീക്കം.

ഇന്‍ഡിഗോ വിമാന കമ്പനിയാണ് ഈ സൗജന്യം നിര്‍ത്തലാക്കുന്നതിന് തുടക്കമിട്ടത്. എയര്‍ ഇന്ത്യയും മറ്റ് കമ്പനികളും ഇതേരീതിയില്‍ മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ്. എന്നാല്‍ വിമാന കമ്പനികളുടെ തീരുമാനം ദീര്‍ഘദൂരം കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് വിമാന കമ്പനികളുടെ തീരുമാനം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.


ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ കുട്ടികളുടെ കരച്ചിലുംമറ്റും സഹിക്കണമെന്നില്ല എന്നാണ് വിമാന കമ്പനികളുടെ വാദം. മറ്റ് യാത്രക്കാര്‍ ഇതിനെപ്പറ്റി പരാതിപ്പെട്ടാല്‍ അവര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരുകയും ചെയ്യും. പുതിയ വ്യോമയാന നയം അധികസ്ഥലത്തിനും ഭക്ഷണത്തിനും ബാഗേജിനും അധികതുക ഈടാക്കാന്‍ അനുവദിക്കുന്നുമുണ്ട്. മറ്റു സീറ്റുകള്‍ കുറഞ്ഞതുകയ്ക്ക് നല്‍കുമ്പോള്‍ പ്രീമിയം സീറ്റുകള്‍ മാത്രമാണ് കൂടിയ തുകയ്ക്ക് നല്‍കാനാവുക. ഇവിടെ അതിനനുസരിച്ച് സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടിയുംവരും. കുട്ടികളുമായി പ്രീമിയം സീറ്റില്‍ യാത്രചെയ്യുന്നത് കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യംവയ്ക്കുന്നതെന്നാണ് വിമാനകമ്പനികള്‍ പറയുന്നത്.

മിക്ക വിമാനക്കമ്പനികളും പ്രീമിയം സീറ്റുകള്‍ സൈലന്റ് സോണായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയുമാണ്. വിദേശകമ്പനികളില്‍ പലതിലും ഇപ്പോള്‍ത്തന്നെ പ്രീമിയം ക്‌ളാസിലെ ഒന്നുമുതല്‍ നാലുവരെയും 11 മുതല്‍ 14 വരെയും സീറ്റുകള്‍ സൈലന്റ് സോണ്‍ ആണ്. ഇത് 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കില്ല. എയര്‍ ഏഷ്യ ഈ മേഖല ചൈല്‍ഡ് ഫ്രീ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് അധികതുകയും ഈടാക്കുന്നു. 2011ല്‍ മലേഷ്യന്‍ എയര്‍ലൈനാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടത്.

Read More >>