ഇന്ത്യന്‍ വനിതകള്‍ക്കറിയാം കായിക മര്യാദകള്‍

31-21 പോയിന്റിന് ഇറാന്‍ ജയിച്ച കളിയായിരുന്നു അത്. എന്നാല്‍ വിജയത്തിനും അപ്പുറം കബഡി താരങ്ങള്‍ കാണികള്‍ക്ക് പകര്‍ന്നുനല്‍കിയത് മനുഷ്യത്വത്തിന്റെ നല്ല പാഠമാണ്.

ഇന്ത്യന്‍ വനിതകള്‍ക്കറിയാം കായിക മര്യാദകള്‍

കായിക മത്സരങ്ങളിലേര്‍പ്പെടുമ്പോള്‍ വിജയത്തേക്കാള്‍ പ്രധാനം പരസ്പരബഹുമാനമാണ് എന്ന് നമ്മേ ഓര്‍മ്മിപ്പിച്ച ചില നിമിഷങ്ങളുണ്ട്. അവ കാലമേറെക്കഴിഞ്ഞാലും സ്മരിക്കപ്പെടുകയും ചെയ്യും. 2014ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ കബഡി മത്സരം അത്തരം ഒരു അപൂര്‍വ്വനിമിഷത്തിനു സാക്ഷ്യം വഹിച്ചു.

hijab Asian games

ഇന്ത്യയും ഇറാനും തമ്മിലുള്ള കബഡി മത്സരം പുരോഗമിക്കുകയാണ്. കളി മൂര്‍ധന്യത്തില്‍ നില്‍ക്കവേ,  ഇറാനിയന്‍ താരത്തിന്റെ ഹിജാബ് അഴിഞ്ഞുവീണു. ഈ അവസരം മുതലാക്കി അവരെ കുരുക്കിലാക്കാനാകും സാധാരണയായി എതിര്‍ ടീമംഗങ്ങള്‍ ശ്രമിക്കുക. എന്നാല്‍, രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ വനിതാ താരങ്ങള്‍ ഇറാനിയന്‍ താരത്തെ ഹിജാബ് ധരിക്കാന്‍ സഹായിച്ചു. കായിക പ്രേമികള്‍ ആ മനോഹര നിമിഷത്തെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മനുഷ്യത്വം മറ്റെല്ലാറ്റിനും മേലെയാണെന്ന് തെളിയിക്കുന്ന നിമിഷമായിരുന്നു അത്.

31-21 പോയിന്റിന് ഇറാന്‍ ജയിച്ച കളിയായിരുന്നു അത്. എന്നാല്‍ വിജയത്തിനും അപ്പുറം കബഡി താരങ്ങള്‍ കാണികള്‍ക്ക് പകര്‍ന്നുനല്‍കിയത് മനുഷ്യത്വത്തിന്റെ നല്ല പാഠമാണ്.

Story by