ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഡ്രൈവറെ ചുട്ടുകൊന്നു; ഭീകരാക്രമണമല്ലെന്ന് പൊലീസ്

വംശീയ വിദ്വേഷമല്ല കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഭീകരാക്രമണസാധ്യതയും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഡ്രൈവറെ ചുട്ടുകൊന്നു; ഭീകരാക്രമണമല്ലെന്ന് പൊലീസ്

സിഡ്‌നി: ഓസ്‌ട്രേലിയിലെ ബ്രിസ്‌ബേണില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ തീകൊളുത്തി കൊന്നു. പഞ്ചാബി ഗായകന്‍ കൂടിയായ മന്‍മീത് അലീഷറാണ്(28) യാത്രക്കാരുടെ മുന്നില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വംശീയ വിദ്വേഷമല്ല കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഭീകരാക്രമണസാധ്യതയും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്.

യാത്രക്കാരുമായി പോകുകയായിരുന്ന ബസില്‍ കയറിയായിരുന്നു ആക്രമണം. തീപിടിപ്പിക്കുന്ന ദ്രാവകമൊഴിച്ചാണ് മന്‍മീതിനെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. ബസിന്റെ പിന്‍വാതിലിലൂടെ മറ്റ് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ആറ് യാത്രക്കാര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

Story by
Read More >>