പ്രകോപനങ്ങള്‍ക്ക് മറുപടി; നിയന്ത്രണ രേഖയിലെ പാക്കിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യയുടെ തിരിച്ചടയില്‍ തകര്‍ന്നു

കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്ലാക്രമണവും വെടിവയ്പ്പും പാക്കിസ്ഥാന്‍ ശക്തമാക്കിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ് ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചത്.

പ്രകോപനങ്ങള്‍ക്ക് മറുപടി; നിയന്ത്രണ രേഖയിലെ പാക്കിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യയുടെ തിരിച്ചടയില്‍ തകര്‍ന്നു

അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. നിയന്ത്രണ രേഖയിലെ പാക്കിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ തിരിച്ചടയില്‍ തകര്‍ന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്കും പരിക്കേറ്റു.

കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്ലാക്രമണവും വെടിവയ്പ്പും പാക്കിസ്ഥാന്‍ ശക്തമാക്കിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ് ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചത്. നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു. കെരാന്‍ പോസ്റ്റിലാണ് ഇന്ത്യയുടെ തിരിച്ചടി.

Read More >>