കൊല്‍ക്കത്ത ടെസ്റ്റ്‌ ജയിച്ചു, ഇന്ത്യക്ക് പരമ്പര; ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം

രണ്ടു ഇന്നിംഗ്സുകളിലും പുറത്താകാതെ അര്‍ദ്ധശതകം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് മാന്‍ ഓഫ് ദി മാച്ച്.

കൊല്‍ക്കത്ത ടെസ്റ്റ്‌ ജയിച്ചു, ഇന്ത്യക്ക് പരമ്പര; ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് ജയം.വിജയം 178 റൺസിന്. രണ്ടു ഇന്നിംഗ്സുകളിലും പുറത്താകാതെ അര്‍ദ്ധശതകം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് മാന്‍ ഓഫ് ദി മാച്ച്. നാലാം ദിവസത്തെ കളിയുടെ അവസാന ഒരു മണിക്കൂറില്‍  ഏഴു വിക്കറ്റുകൾ സ്വന്തമാക്കിയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്.

സ്കോർ: ഇന്ത്യ 318, 263 ന്യൂസീലൻഡ് 204, 197

ജയത്തോടെ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേയ്‍ക്ക് എത്തും. ഒന്നാം സ്ഥാനത്തെത്താനാവശ്യമായ പോയിന്‍റ് ഇന്ത്യ നേടി. എന്നാല്‍ പരന്പര പൂര്‍ത്തിയായാലേ പുതുക്കിയ റാങ്കിംഗ് പ്രഖ്യാപിക്കൂ.


എട്ടു വിക്കറ്റിന് 227 റൺസുമായി നാലാം ദിനം തുടങ്ങിയ ഇന്ത്യ 263 റൺസിൽ പുറത്ത്. വിജയത്തിലേക്കു 376 റൺസുമായി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡ് ചായ സമയം വരെ ഒരു വിധം പിടിച്ചുനിന്നു. എന്നാൽ അതിനു ശേഷം കൂട്ടത്തകർച്ച. രണ്ടു വിക്കറ്റിന് 115 റൺസിൽനിന്ന് 197 റൺസിൽ ഓൾഔട്ട്. ഷാമിയും അശ്വിനും ജഡേജയും മൂന്നു വിക്കറ്റു വീതം സ്വന്തമാക്കി. 148 പന്തുകളിൽ 74 റൺസെടുത്ത ടോം ലാത്തമാണ് കിവികളുടെ ടോപ്‌ സ്കോറര്‍.

പരമ്പരയിലെ അവസാന മത്സരം ഒക്ടോബര്‍ 8 മുതല്‍ 12 വരെ ഇന്‍ഡോറില്‍ നടക്കും.

Read More >>