ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്

ഏകദിന ടീം റാങ്കിംഗിൽ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്വന്റി ട്വന്റി റാങ്കിംഗിൽ ന്യൂസിലൻഡ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ആർ അശ്വിനാണ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാമത്

ദുബായ് : ഐ.സി.സി ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യയും ബൗളിംഗ് റാങ്കിംഗിൽ രവിചന്ദർ അശ്വിനും ഒന്നാം സ്ഥാനത്ത് തുടരുന്നു. 115 പോയിന്റുമായാണ് ടീം ഇന്ത്യ ഒന്നാമത് നിൽക്കുന്നത്. 111 പോയിന്റുള്ള പാകിസ്ഥാൻ രണ്ടാമതും 108 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതുമാണ്. 900 പോയിന്റുമായാണ് അശ്വിൻ ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുണ്ട്. ആൾ റൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ ഒന്നാമതാണ്. ബാറ്റിംഗിൽ രഹാനെ ആറാം റാങ്കിലും പുജാര 15-ആം റാങ്കിലും കൊഹ്ലി 17-ആം റാങ്കിലുമാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ഓൾ റൗണ്ടർമാരുടെ ഗണത്തിലും 451 പോയിന്റോടെ അശ്വിൻ തന്നെയാണ് ഒന്നാമത്. 400 പോയിന്റുള്ള ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനാണ് രണ്ടാം സ്ഥാനത്തുള്ളത്. രവീന്ദ്ര ജഡേജ 292 പോയിന്റുമായി ടെസ്റ്റ് ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുണ്ട്.
ഏകദിന റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സാണ് 861 പോയിന്റോടെ ഒന്നാമത്. തൊട്ടുപിന്നിൽ 813 പോയിന്റുമായി വിരാട് കോഹ്ലിയുണ്ട്. ഏഴാം സ്ഥാനത്തുള്ള രോഹിത് ശർമ്മയും പത്താം സ്ഥാനത്തുള്ള ശിഖർ ധവവാനുമാണ് പട്ടികയിൽ ആദ്യസ്ഥാനത്തുള്ള ഇന്ത്യക്കാർ.

ഏകദിന ബൗളർമാരുടെ നിരയിൽ ന്യൂസിലൻഡിന്റെ ബോൾട്ടാണ് ഒന്നാമത്. ഒരു ഇന്ത്യൻ ബൗളറും ഏകദിന റാങ്കിംഗിലെ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല. ആൾറൗണ്ടർമാരുടെ ഏകദിന റാങ്കിംഗിലും ഷകിബ് അൽ ഹസൻ തന്നെയാണ് മുൻപിൽ. രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തുണ്ട്.
ട്വന്റി ട്വന്റി റാങ്കിംഗിൽ കോഹ്ലി ബാറ്റ്‌സ്മാൻമാരിൽ ഒന്നാം സ്ഥാനക്കാരനായപ്പോൾ ബൗളർമാരുടെ നിരയിൽ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ ഒന്നാം സ്ഥാനക്കാരനും ഇന്ത്യയുടെ ബുംറ രണ്ടാം സ്ഥാനത്തുമെത്തി. അശ്വിൻ അഞ്ചാം സ്ഥാനത്തുമുണ്ട്. കുട്ടിക്രിക്കറ്റിന്റെ റാങ്കിംഗിൽ മാക്‌സ് വെല്ലാണ് ആൾറൗണ്ടർമാരുടെ നിരയിൽ മുൻപിൽ.
ഏകദിന ടീം റാങ്കിംഗിൽ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്വന്റി ട്വന്റി റാങ്കിംഗിൽ ന്യൂസിലൻഡ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.

Read More >>