ഗംഭീറിന്റെ ഗംഭീര തിരിച്ചുവരവിന് കളമൊരുക്കി മൂന്നാം ടെസ്റ്റ്‌ ഇന്നുമുതല്‍

രാവിലെ 9.30ന് പോരാട്ടം ആരംഭിക്കും. ഇൻഡോർ ആദ്യമായാണു ടെസ്റ്റിന് വേദിയൊരുക്കുന്നത്.

ഗംഭീറിന്റെ ഗംഭീര തിരിച്ചുവരവിന് കളമൊരുക്കി മൂന്നാം ടെസ്റ്റ്‌ ഇന്നുമുതല്‍

ഇൻഡോർ: പരമ്പരയും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ഇന്ത്യ മൂന്നാം ടെസ്റ്റിൽ ഇന്നു കിവീസിനെ നേരിടുന്നു. രാവിലെ 9.30ന് പോരാട്ടം ആരംഭിക്കും. ഇൻഡോർ ആദ്യമായാണു ടെസ്റ്റിന് വേദിയൊരുക്കുന്നത്.

അസുഖം മൂലം കഴിഞ്ഞ ടെസ്റ്റിൽ നിന്നു വിട്ടുനിന്ന നായകൻ കെയ്‍ൻ വില്യംസൺ തിരിച്ചെത്തുമെന്ന വാർത്ത കിവീസ് ടീമിന് നേരിയ ആശ്വസം നൽകുന്നു. ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു സമ്മർദ്ദമേൽപ്പിക്കാനുള്ള മികവ് ന്യൂസീലൻഡിന്റെ ബോളിങ് നിരയ്ക്കില്ല. പേസ് ബോളർമാർ തുടക്കത്തിൽ നേരിയ സമ്മർദ്ദമുണ്ടാക്കിയാൽപ്പോലും കൂടുതൽ മുതലെടുപ്പു നടത്തുന്നതിൽ സ്പിന്നർമാർ പരാജയപ്പെടുന്നു. ടോം ലാതം, ലൂക്ക് റോങ്കി തുടങ്ങിയവർ മാത്രം പൊരുതി നിന്നു.


പരുക്കേറ്റ് ഭുവനേശ്വർ കുമാർ ഇല്ലാത്തതു ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തും. കൊൽക്കത്തയിലെ ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് ഭുവി നേടിയിരുന്നു. മകൾ ആശുപത്രി ഐസിയുവിൽ കിടക്കുമ്പോൾ പോലും കൊൽക്കത്തയിൽ ഉജ്വലമായി പന്തെറിഞ്ഞ മുഹമ്മദ് ഷാമിക്കു ന്യൂബോൾ പങ്കാളിയായി ഉമേഷ് യാദവ് എത്തിയേക്കും.

ഗൗതം ഗംഭീറിന്റെ മടങ്ങിവരവ് ഏറെ ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. 2014ൽ ഇംഗ്ലണ്ട് പര്യടനത്തോടെ ടീമിലെ സ്ഥാനം നഷ്ടമായ ഗംഭീർ മികച്ച പ്രകടനത്തോടെ തിരിച്ചുവരവിനുള്ള മോഹത്തിലാവും.

Read More >>