ഇന്ന് ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനം

ഡല്‍ഹി ഫിറോസ്ഷാ കോട്‍ല മൈതാനത് ഉച്ചയ്ക്ക് 1:30 മുതലാണ്‌ മത്സരം.

ഇന്ന് ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനം

ന്യൂഡൽഹി: ആദ്യ ഏകദിനത്തില്‍ കളിയുടെ എല്ലാ മേഖലകളിലും തോല്‍വി രുചിച്ച ന്യൂസിലാന്‍ഡ് ഭാഗ്യദേവതയുടെ തുണതേടി ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. ഡല്‍ഹി ഫിറോസ്ഷാ കോട്‍ല മൈതാനത് ഉച്ചയ്ക്ക് 1:30 മുതലാണ്‌ മത്സരം.

ധർമശാലയിൽ  വിജയം നേടിയ ടീമിൽ ഇന്ത്യ മാറ്റം വരുത്താനിടയില്ല. വൈറൽപനി ബാധിച്ച സുരേഷ് റെയ്നയ്ക്ക് പകരം രണ്ടാം മത്സരത്തിലും കേദർ ജാദവിന് അവസരം ലഭിച്ചേക്കും. മറുഭാഗത്ത് ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ലൂക്ക് റോഞ്ചിക്കു പകരം ബിജെ വാട്‍ലിങ്ങിനെയും ഇഷ് സോധിക്കു പകരം ആന്റൺ ഡേവിച്ചിനെയും ന്യൂസീലൻഡ് പരീക്ഷിച്ചേക്കും. ‌

Read More >>