ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: മലേഷ്യയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ ഒന്നാമത്

രൂപീന്ദർ സിങ് പാലിന്റെ ഇരട്ട ഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: മലേഷ്യയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ ഒന്നാമത്

ക്വാൻടെൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിലെ അവസാന ലീഗ് മത്സരത്തിൽ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. നേരത്തേ തന്നെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്ന ഇന്ത്യ ഇന്നലെ ആത്മവിശ്വാസം ഉയർത്താനുള്ള അവസരമായാണ് അതിഥേയർക്കെതിരെ ഇറങ്ങിയത്. മത്സരത്തിൽ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷിന് വിശ്രമം നൽകി യുവതാരം ആകാഷ് ചിക്തെയെ കളത്തിലിറക്കി.
രൂപീന്ദർ സിങ് പാലിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം സ്‌കോർ ചെയ്തത് ഇന്ത്യയായിരുന്നുവെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് മലേഷ്യ സമനില പിടിച്ചിരുന്നു. എന്നാൽ ആദ്യ ഗോളടിച്ച രൂപീന്ദർ പാൽ തന്നെ ഇന്ത്യയ്ക്കുവേണ്ടി വിജയ ഗോളും നേടി. 12-ആം മിനുറ്റിലാണ് റീ ബൗണ്ട് ചെയ്തുവന്ന ഒരു പെനാൽറ്റി കോർണറിലൂടെ രൂപീന്ദർ ആദ്യ ഗോൾ നേടിയത്. 18-ആം മിനുറ്റിൽ റാസി റഹിമാണ് സമനില ഗോൾനേടിയത്. കളി തീരാൻ രണ്ട് മിനുറ്റ് ശേഷിക്കേ ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കി രൂപീന്ദർ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

Read More >>