പരമ്പര നേടി ടീം ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യയ്ക്കെതിരായ അവസാന മത്സരത്തില്‍ 270 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം. എന്നാല്‍ 23.1 ഓവറില്‍ 79 റണ്‍സിന് ന്യൂസിലണ്ട് ഇന്നിംഗ്സ് അവസാക്കുകയായിരുന്നു.

പരമ്പര നേടി ടീം ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര വമ്പന്‍ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. 190 റണ്‍സിനാണ് അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. ബാറ്റിംഗില്‍ റോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും നേടിയ അര്‍ദ്ധസെഞ്ച്വറികള്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് ഊര്‍ജം പകര്‍ന്നു.

ഇന്ത്യയ്ക്കെതിരായ അവസാന മത്സരത്തില്‍ 270 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം. എന്നാല്‍ 23.1 ഓവറില്‍ 79 റണ്‍സിന് ന്യൂസിലണ്ട് ഇന്നിംഗ്സ് അവസാക്കുകയായിരുന്നു. 18 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ അമിത് മിശ്രയാണ് ന്യൂസിലണ്ട് ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. വിജയ ശില്‍പ്പിയും മിശ്ര തന്നെ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേയും(70) ഉപനായകന്‍ വിരാട് കോഹ്ലിയുടെയും(65) ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.