നേതാവിന്റെ പാറ ഖനനത്തെ എതിർത്തതിന് വധ ഭീഷണി; സിപിഐഎം പഞ്ചായത്തംഗം രാജിവച്ചു; പൊതുരംഗവും വിട്ടു

പാറ ഖനനത്തിന് എതിരെ പരസ്യ നിലപാടെടുത്തതിനാൽ തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെടുന്നതിന്റെ കാരണം നിങ്ങള്‍ അറിയണമെന്നും പറഞ്ഞ് നിതിന്‍ കിഷോര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു

നേതാവിന്റെ പാറ ഖനനത്തെ എതിർത്തതിന് വധ ഭീഷണി; സിപിഐഎം പഞ്ചായത്തംഗം രാജിവച്ചു; പൊതുരംഗവും വിട്ടു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന  ചിറ്റാറിലെ പാറ ഖനനത്തിന് എതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തംഗം രാജിവച്ചു.  ചിറ്റാർ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗമായ നിതിന്‍ കിഷോറാണ് രാജി വച്ചത്. പാറ ഖനനത്തിന് എതിരെ പരസ്യ നിലപാടെടുത്തതിനാൽ തനിക്ക് വധഭീഷണിയുണ്ടെന്നും   കൊല്ലപ്പെടുന്നതിന്റെ കാരണം നിങ്ങള്‍ അറിയണമെന്നും പറഞ്ഞ് നിതിന്‍ കിഷോര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നപ്പോൾ സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തനം അവസാനിപ്പിക്കുന്നു  എന്നും നിതിൻ കിഷോർ കുറിച്ചു.
സിപിഐഎമ്മിന്റെ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ശശിധരന്റെ വസ്തുവിലാണ് അനധികൃത പാറഖനനം നടന്നതെന്നും എഫ്ബി പോസ്റ്റ് പറയുന്നു.14570338_1324143200951166_6754721668704711281_nമണ്ണെടുപ്പിനുള്ള അനുമതി  മാത്രമാണ് ഉള്ളതെന്നിരിക്കേ ഇതിന്റെ മറവിലാണ് അനധികൃത ഖനനമെന്ന് നിതിന്‍ കിഷോര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരെയും വിവരം ധരിപ്പിച്ചിരുന്നുവെങ്കിലും ഇവരുടെ ഒത്താശയോടെയും മൗന അനുവാദത്തോടെയുമാണ് ഖനനം നടക്കുന്നത്. പ്രാദേശികമായി പാര്‍ട്ടിയില്‍ നിന്നും പാറഖനനത്തെ പിന്തുണക്കുന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്നും നിതിന്‍ കിഷോര്‍ പറയുന്നു. ചിറ്റാറിലെ അനധികൃത പാറഖനനത്തിനെതിരെ തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നുവെന്നുവെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിരുന്നു. പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ തന്റെ വാ അടുപ്പിക്കാന്‍ ശ്രമമുണ്ടായപ്പോഴാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ കൊല്ലപ്പെടുന്നതിന്റെ കാരണം നിങ്ങള്‍ അറിയണം. ഫോണ്‍ വഴിയും നിരവധി ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്നും നിതിന്‍ കിഷോര്‍ പറയുന്നു. ബോംബ് വെയ്ക്കും വണ്ടി ഇടിപ്പിക്കും തുടങ്ങിയവയാണ് ഭീഷണികള്‍. കൂടെ നില്‍ക്കേണ്ട സഹപ്രവര്‍ത്തകര്‍ അവന്‍ ഷോ ആണ്, ഞങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന് എന്നാണ് പറഞ്ഞതെന്നും ഹൃദയവേദനയോടെ നിതിന്‍  കിഷോര്‍ പറയുന്നു. എന്റെ രാഷ്ട്രീയം നിര്‍മ്മിച്ചത് എന്റെ ജീവിതമാണ്. ജീവിതമെന്ന് തനിക്ക് പോരാട്ടമാണെന്നും .തെറ്റെന്ന് ബോധ്യമായാല്‍ മാപ്പ് പറഞ്ഞ് തിരുത്താന്‍ മടിയുമില്ലെന്നും ഞങ്ങള്‍ വിചാരിച്ചാല്‍ നീ ഒന്നുമില്ലതാകും' എന്ന ടിപ്പിക്കല്‍ ഭീഷണി എന്ന ഭയപ്പെടുത്തില്ലെന്നും നിതിന്‍ കിഷോര്‍ പറയുന്നു.

ചിറ്റാറിലെ ഡെല്‍റ്റയെന്ന ഈ അനധികൃത ക്വാറി ജനങ്ങളുടെ സൈര്യ ജീവിതത്തിന് ഭീഷണിയായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്ത് എത്തിയിരുന്നു. നിരന്തരം ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന പ്രദേശമാണ് ചിറ്റാര്‍. സമീപകാലത്തായി ഇവിടെ മൂന്നു തവണ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ഈ അനധികൃത ഖനനത്തിനെതിരെ നിതിന്‍ കിഷോര്‍ പരസ്യ നിലപാട് എടുത്തതോടെ പാര്‍ട്ടിയില്‍ നിതിന്‍ ഒറ്റപ്പെട്ടു. പാര്‍ട്ടിയില്‍ നിന്ന് നിരവധിയായ ഭീഷണിയും നിതിന്‍ നേരിടേണ്ടി വന്നു. കൊല്ലുമെന്ന് വരെ  ഭീഷണിയുണ്ടായതോടെ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിതിന്‍ തീരുമാനിക്കുകയായിരുന്നു.

ചിറ്റാറിലെ അനധികൃത ഖനത്തിന് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഒത്താശയുണ്ടെന്ന ആരോപണം സജീവമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിരവധി അനധികൃത ക്വാറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. യാതോരു തരത്തിലുളള പരിസ്ഥിതി അനുമതിയില്ലാതെ ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേമുണ്ടായിരുന്നുവെങ്കിലും ജില്ലയിലെ സിപിഐഎം നേതാക്കളുടെ ഒത്താശയോടെയാണ് ഈ ക്വാറിയുടെ പ്രവര്‍ത്തനം മുന്നോട്ടു പോയതെന്ന് ആരോപണം ഉണ്ടായിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13 ന്റെ ഉത്തരവ് പ്രകാരം ചിറ്റാര്‍ വില്ലേജില്‍ ഖനനം പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടിരിക്കുന്നതാണ്. 17.04. 2013 ന് മുന്‍പ് പാരിസ്ഥിതികാനുമതി കിട്ടിയവര്‍ക്കേ മാത്രമേ ഇതില്‍ ഇളവുളളുവെന്നിരിക്കെയാണ് സിപിഐഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വസ്തുവിലുളള അനധികൃത പാറ ഖനനം.

Story by
Read More >>