മാത്യു കൊടുങ്കാറ്റ്; മരണം 900 കടന്നു

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. വൈദ്യുതിബന്ധം പൂര്‍ണ്ണമായും തകരാറിലായി. ഹെയ്തിയിലെ ആയിരക്കണക്കിന് പേര്‍ക്കാണ് കൊടുങ്കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടത്.

മാത്യു കൊടുങ്കാറ്റ്; മരണം 900 കടന്നു

ഹെയ്തി: ഹെയ്തിയില്‍ 900-ത്തില്‍ അധികം പേരുടെ മരണത്തിനിടയാക്കിയ മാത്യു കൊടുങ്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയിലും വന്‍ നാശം വിതച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡാ തീരത്ത് കനത്ത മഴയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. വൈദ്യുതിബന്ധം പൂര്‍ണ്ണമായും തകരാറിലായി. ഹെയ്തിയിലെ ആയിരക്കണക്കിന് പേര്‍ക്കാണ് കൊടുങ്കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടത്. ഹെയ്തിക്കുപുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. മണിക്കൂറില്‍ 120 മൈല്‍ വേഗത്തിലാണ് കാറ്റു വീശുന്നത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് വീടുകള്‍ നിലംപൊത്തി.


കൊടുങ്കാറ്റ് ഭീഷണി ഉയര്‍ത്തുന്ന ഫ്‌ളോറിഡയിലെ വിവിധ മേഖലകളില്‍നിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 65,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. തീരത്തിനുസമാന്തരമായാണ് കാറ്റിന്റെ ഗതി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞദിവസം ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിലെ നാലുസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അടച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള 3,862 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പുനല്‍കി. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശംവിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

Read More >>