നിരാഹാര സമരം: അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

അനൂപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം നാലാം ദിവസവും തുടരുകയാണ്

നിരാഹാര സമരം: അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി. അനൂപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം നാലാം ദിവസവും തുടരുകയാണ്.

ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, എന്നിവരാണ് അനൂപിനോടൊപ്പം നിരാഹാരം അനുഷ്ടിക്കുന്ന മറ്റ് എംഎല്‍എമാര്‍. ഇന്നും നാളെയും നിയമസഭാ സമ്മേളനമില്ലെങ്കിലും സമരം സഭാകവാടത്തില്‍ തന്നെ തുടരും. നേരത്തേ ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നെങ്കിലും വേദി മാറ്റേണ്ടെന്ന് വെള്ളിയാഴ്ച തീരുമാനിക്കുകയായിരുന്നു.

Read More >>