പുലിമുരുകന്റെ സമയവും ടിക്കറ്റും; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

സമയക്രമം തെറ്റിച്ചും ടിക്കറ്റ് ചാര്‍ജ് കൂട്ടിയും പ്രേക്ഷകരെ പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ പറ്റിക്കുന്നുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.

പുലിമുരുകന്റെ സമയവും ടിക്കറ്റും; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

തിരുവനന്തപുരം: സമയക്രമം തെറ്റിച്ചും ടിക്കറ്റ് ചാര്‍ജ് കൂട്ടിയും പ്രേക്ഷകരെ പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ പറ്റിക്കുന്നുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. പുലിമുരുകനെ ഉപയോഗിച്ച് തീയറ്ററുകള്‍ തീവെട്ടിക്കൊള്ള നടത്തുന്നുവെന്ന് ആരോപണം.

ചിത്രം പ്രദർശിക്കുന്ന തീയറ്ററുകള്‍ ആള് നിറയുന്നതിനനുസരിച്ചു ഷോകള്‍ നടത്തുന്നുവെന്നും  സമയക്രമം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സന്തോഷ്കുമാർ നൽകിയ പരാതിയില്‍ സംസ്ഥാന സർക്കാരിനു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. ചിത്രത്തിന്റെ തിരക്ക് മുതലെടുത്ത്‌ ടിക്കറ്റിന് 10 രൂപയോളം അധികം ഈടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. തീയറ്ററുകാർ അധികം ഈടാക്കുന്ന തുക സർക്കാരിലേയ്ക്ക് കണ്ടുകെട്ടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തിൽ തദ്ദേശവകുപ്പ്, സാംസ്കാരികവകുപ്പ് സെക്രട്ടറിമാരും കൊല്ലം നഗരസഭാസെക്രട്ടറിയും വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ മോഹൻകുമാർ നിർദേശിച്ചു.