ക്യൂ-വിനോട് വിട പറയൂ! ഇത്രയും സിമ്പിള്‍ ആയി ഇലക്ട്രിസിറ്റി ബില്‍ ഓണ്‍ലൈന്‍ ആയി അടക്കാം

ആലപ്പുഴക്കാരന്‍ ശുഹൈബ് ഇക്ബാല്‍ ഞങ്ങള്‍ക്ക് എഴുതി അയച്ചു തന്നതാണ് ഇത്. ശുഹൈബിന്‍റെ സദുദേശം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദം ആവും എന്ന് വിശ്വസിക്കുന്നു.

ക്യൂ-വിനോട് വിട പറയൂ! ഇത്രയും സിമ്പിള്‍ ആയി ഇലക്ട്രിസിറ്റി ബില്‍ ഓണ്‍ലൈന്‍ ആയി അടക്കാം

ഇലക്ട്രിസിറ്റി ബില്ലടാക്കാം,ക്യൂ നില്‍ക്കാതെ !


കേരളത്തില്‍ പ്രധാനമായും രണ്ട് സ്ഥലങ്ങളിലാണ് നീണ്ട ക്യൂ കാണപ്പെടുന്നത്.
ഒന്ന് ബിവറേജിന്റെ മുന്നിലും മറ്റൊന്ന് KSEB ഓഫീസിനു മുന്നിലും. സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിചെങ്കിലും ഇലക്ട്രിസിറ്റി ബില്‍ അടക്കാന്‍ ഉപഭോക്താക്കല്‍ ഇന്നും വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്. പല ഓഫീസുകളിലും ഒന്നും രണ്ടും മണിക്കൂര്‍ ക്യൂ നിന്നാല്‍ മാത്രമേ ബില്‍ അടക്കാന്‍ പറ്റുകയുള്ളൂ .

ദിവസ വേതനക്കാരായ സാധാരണക്കാരന്‍ നേരിടുന്ന ഒരു വെല്ലുവിളിയാണ് പ്രവര്‍ത്തി ദിവസത്തെ ഈ ക്യൂ നില്‍പ്പ്. ഒരു സ്മാര്‍ട്ട് ഫോണും ATM കാര്‍ഡും ഉള്ള ഏതൊരാള്‍ക്കും ഏതു സമയത്തും ഇലക്ട്രിസിറ്റി ബില്‍ അടക്കുവാനുള്ള സൗകര്യം KSEB ലഭ്യമാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ അറിയാമെങ്കില്‍
ബില്‍ നമ്പര്‍ ഇല്ലാതെ പോലും നമുക്ക് ബില്‍ അടക്കനുള്ള സൗകര്യം ഇന്ന് ഉണ്ട്. അത് എങ്ങനെ എന്ന് നോക്കാം.


1, http://www.kseb.in/index.php?

option=com_wrapper&view=wrapper&Itemid=813&lang=en


PicsArt_10-19-12.48.19
ഈ ലിങ്കില്‍ പോയി സെക്ഷന്‍ കോഡും  കണ്‍സൂമര്‍ നമ്പരും നല്‍കിയാല്‍ ഏറ്റവും പുതിയ ബില്‍ PDF ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.


2,ഡൗണ്‍ലോഡ് ചെയ്ത PDF ഓപ്പണ്‍ ചെയ്ത് ബില്‍ നമ്പര്‍ നോട്ട്  ചെയ്യുക.


PicsArt_10-19-02.38.17
3, https://wss.kseb.in/selfservices/quickpay ഈ ലിങ്കില്‍ കയറി നിങ്ങളുടെ സെക്ഷന്‍ കോഡ് കണ്‍സൂമര്‍ നമ്പര്‍ ബില്‍ നമ്പര്‍ എന്നിവ നല്‍കുക


PicsArt_10-19-12.54.03
4, തുറന്നുവരുന്ന പേജില്‍ നിങ്ങളുടെ ബില്‍ വിവരങ്ങള്‍ ഉണ്ടായിരിക്കും അത് പരിശോധിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തുക


PicsArt_10-19-02.35.42
കൂടാതെ ഇവിടെ നിങ്ങള്‍ ഉപയോഗിക്കുന്ന  ഒരു ഫോണ്‍ നമ്പരും ഈമെയില്‍ ഐഡിയും നല്‍കുക. ശേഷം continue എന്ന ഒാപ്ഷന്‍ നല്‍കുക.
5, Payment Amount എന്നിടത്ത് നിങ്ങള്‍ അടക്കാന്‍ ഉദ്ദേശിക്കുന്ന തുക നല്‍കുക(nb.പലപ്പോഴും നമുക്ക് ബില്‍ വരുന്ന തുകയേക്കാളും കുറഞ്ഞ തുക മാത്രമേ ബില്‍ എമൗണ്ടില്‍ കാണിക്കു,കുടിശ്ശിക പോലുള്ള മറ്റുള്ളവ ഇതില്‍ ചേര്‍ക്കാറില്ല. നമുക്ക് ലഭിച്ച യഥാര്‍ത്ഥ ബില്‍ തുക നമുക്ക് പേയ്മെന്റ് എമൗണ്ടില്‍ ചേര്‍ത്താല്‍ മതിയാവും.)ശേഷം 

continue എന്ന ഓപ്ഷന്‍ നല്‍കുക.
6. തുടര്‍ന്ന് ഓപ്പണായി വരുന്ന പേജില്‍  മൂന്ന് പേയ്മെന്റ് ഓപ്ഷനാണുള്ളത്.
>debit card
>credit card
>net banking


IMG_20161019_110021-01


ഇവിടെ നമ്മള്‍ ചര്‍ച്ചചെയ്യുന്നത് debit/credit കാര്‍ഡ് ഉപയോഗിക്കുന്നതിനെ കുറിച്ചാണ്.


PicsArt_10-19-02.40.42
കാണും പോലെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങല്‍ എന്റര്‍ ചെയ്യുക ശേഷം

pay now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7. ഇപ്പോല്‍ ഒരു OTP നിങ്ങളുടെ മൊബൈലില്‍ വന്നിട്ടുണ്ടാവും അത് കോപി ചെയ്ത് ആ പേജില്‍ പേസ്റ്റ് ചെയ്ത് OK നല്‍കുക(ഈ ട്രാന്‍സാക്ഷന്‍ നടക്കുമ്പോല്‍ ടാബ് ക്ലോസാവാതെ ശ്രദ്ധിക്കണം)
8,ഫിനിഷായി കഴിഞ്ഞാല്‍ വരുന്ന ബില്‍ സ്ക്രീന്‍ ഷോട്ടെടുത്ത് സേവ് ചെയ്യുക.
ഏതാനും സെക്കന്റുകല്‍ക്കുള്ളില്‍ തന്നെ ഫോണിലേക്കും മെയിലിലേക്കും കണ്‍ഫര്‍മേഷന്‍ വന്നിട്ടുണ്ടാവും.


ആലപ്പുഴക്കാരന്‍ ശുഹൈബ് ഇക്ബാല്‍ ഞങ്ങള്‍ക്ക് എഴുതി അയച്ചു തന്നതാണ് ഇത്. ശുഹൈബിന്‍റെ സദുദേശം കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദം ആവും എന്ന് വിശ്വസിക്കുന്നു. 


ശുഭം! ഇനി ബീവറെജും ഹോം ഡെലിവറി തുടങ്ങിയാല്‍ എങ്ങനെ ഉണ്ടാവും എന്ന് സ്വപ്നം കണ്ടു ഇരിക്കാം ;)

Read More >>