ജിയോ സ്പീഡ് കൂട്ടാന്‍ ചില 'സെറ്റിംഗ്സ് അഡ്ജസ്റ്റ്മെന്റുകള്‍'

ജിയോയുടെ സ്പീഡ് കൂട്ടുവാന്‍ ചെയ്യേണ്ടത് ജിയോയുടെ വേഗം കൂട്ടാന്‍ നമുക്കും ചില പൊടികൈകള്‍ പ്രയോഗിച്ചു നോക്കാവുന്നതാണ്

ജിയോ സ്പീഡ് കൂട്ടാന്‍ ചില
രാജ്യത്തിന് 4ജി ഇന്റര്‍നെറ്റിന്റെ വേഗവും വിസ്മയവും കാണിക്കാന്‍ അവതരിച്ച റിലയന്‍സ് ജിയോയ്ക്ക് പലപ്പോഴും സാധാരണ 2ജി സ്പീഡ് മാത്രമാണ് ലഭ്യമാകുന്നതെന്ന പരാതികള്‍ ശക്തമാകുന്നു. രാജ്യത്തില്‍ ഏറ്റവും കുറഞ്ഞ ജിയോ 4ജി വേഗത ലഭിക്കുന്നത് കേരളത്തിലാണെന്ന് കഴിഞ്ഞ ദിവസം ട്രായും വ്യക്തമാക്കിയിരുന്നു.

ജിയോയ്ക്ക് പ്രഖ്യാപിച്ച വേഗതയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലായെങ്കിലും നമ്മുടെ ജിയോയുടെ വേഗം കൂട്ടാന്‍ നമുക്കും ചില പൊടികൈകള്‍ പ്രയോഗിച്ചു നോക്കാവുന്നതാണ്.

ഫോണിലെ ചില സെറ്റിംഗുകള്‍ മാറ്റി സ്പീഡ് തിരിച്ചുകൊണ്ട് വരാന്‍ നമുക്ക് ശ്രമിച്ചുനോക്കാന്‍ സാധിക്കും.


ആദ്യമായി നിങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്സിലേക്ക്  പോകുക. അവിടെ നിന്ന് മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ പോകുക. അതിനു ശേഷം ജിയോ മാനുവല്‍ സെറ്റിങ്ങ് സെലക്ട് ചെയ്യുക. മാനുവല്‍ സെറ്റിങ്ങ്‌സ് സെലക്ട് ചെയ്തതിനു ശേഷം അതിലെ എപിഎന്‍, എപിഎന്‍ പ്രോട്ടോകോള്‍, എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍, സെര്‍വര്‍,ബിയറര്‍ എന്നിവ മാനുവലായി താഴെ കാണുന്ന രീതിയില്‍ സെറ്റ് ചെയ്യുക.
എപിഎന്‍ - ജിയോ ഇന്‍റര്‍നെറ്റ്
സെര്‍വര്‍ - www.google.com
എപിഎന്‍ പ്രോട്ടോകോള്‍ - IPv4
എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍ -IPv4
ബിയറര്‍ -LTE

ഇത് ഇത്രയും ചെയ്തതിനു ശേഷം സേവ് ചെയ്യുക. ഫോണ്‍ സെറ്റിംഗ്സില്‍ മൂലമുണ്ടായ അപാകതയാണ് സ്പീഡ് കുറയാന്‍ കാരണമെങ്കില്‍ ഇതോട് കൂടി നിങ്ങള്‍ക്ക് പഴയ സ്പീഡ് വീണ്ടും ലഭ്യമായി തുടങ്ങും.

Read More >>