ഹോങ്കോങ്ങ് സാമൂഹ്യ പ്രവര്‍ത്തകനെ തായ്ലന്റില്‍ തടഞ്ഞുവെച്ചു

ബാങ്കോങ്ങിലെ ചുലാലൊങ്കോണ്‍ സര്‍വ്വകലാശാലയില്‍ ജനാധിപത്യത്തെ സംബന്ധിക്കുന്ന വിഷയത്തിലെ സെമിനാറിനാണ് വോങ്ങ് എത്തയത്.സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വോങ്ങിനെ തടഞ്ഞുവെക്കുകയായിരുന്നു.

ഹോങ്കോങ്ങ് സാമൂഹ്യ പ്രവര്‍ത്തകനെ തായ്ലന്റില്‍ തടഞ്ഞുവെച്ചു


 ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ജനാധിപത്യത്തിന് പോരാടുന്ന ജോഷ്വ വോങ്ങിനെ തായ്ലന്റില്‍ തടഞ്ഞുവെച്ചു. ബാങ്കോങ്ങിലെ ചുലാലൊങ്കോണ്‍ സര്‍വ്വകലാശാലയില്‍ ജനാധിപത്യത്തെ സംബന്ധിക്കുന്ന വിഷയത്തിലെ സെമിനാറിനാണ് വോങ്ങ് എത്തയത്.സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വോങ്ങിനെ തടഞ്ഞുവെക്കുകയായിരുന്നു.


ചൈനയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വോങ്ങിനെ തടഞ്ഞുവെച്ചതെന്നാണ് ഉയരുന്ന ആരോപണം. വോങ്ങിന്റെ തായ്ലന്റ് സന്ദര്‍ശനത്തെകുറിച്ച് ചൈനക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്നും തായ്ലന്റ് വിമാനത്താവള അധികൃതര്‍ക്ക് ചൈനീസ് സര്‍ക്കാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് തടഞ്ഞുവച്ചതെന്നും ആരോപണമുണ്ട്.


സുരക്ഷ ഉറപ്പുവരുത്തുന്നതിനായ് ഹോങ്കോങ് ഇമിഗ്രേഷന്‍ വകുപ്പിന്റെ സഹായം വോങ്ങിന്റെ അനുയായികള്‍ അഭ്യര്‍ത്ഥിച്ചു. വോങ്ങിന് തായ്ലന്റിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഈ ബുധനാഴ്ച്ചയോടെതന്നെ അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും സുവര്‍ണഭൂമി വിമാനത്താവള അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Read More >>