പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ജിഹാദികള്‍ തട്ടിയെടുക്കുമോ എന്ന് ഭയപ്പെടുന്നതായി ഹിലരി ക്ലിന്റണ്‍

ഇന്ത്യയുമായുള്ള ശത്രുതയെ തുടര്‍ന്ന് ആണവായുധങ്ങള്‍ ശേഖരിക്കാനുള്ള തത്രപ്പാടിലാണ് പാക്കിസ്ഥാന്‍. പാക് സര്‍ക്കാരിനെ ജിഹാദികള്‍ അട്ടിമറിക്കുമെന്നും ആണവായുധങ്ങള്‍ കൈവശപ്പെടുത്തുമെന്നും ഭയക്കുന്നതായാണ് ഹില്ലരിയുടെ പ്രസംഗം

പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ജിഹാദികള്‍ തട്ടിയെടുക്കുമോ എന്ന് ഭയപ്പെടുന്നതായി ഹിലരി ക്ലിന്റണ്‍

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ജിഹാദികള്‍ കൈക്കലാക്കുമോ എന്ന ഭയപ്പെടുന്നതായി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. ഇത് ലോകത്തിനു തന്നെ ഭീഷണിയായ സാഹചര്യമാണെന്നും ഹിലരി വിലയിരുത്തി.

കഴിഞ്ഞ ഫെബ്രുവരിയില്‍ വെര്‍ജീനിയയില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ആശങ്ക പങ്കുവച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കംപ്യൂട്ടറില്‍ നിന്നും ഹാക്ക് ചെയ്തു ശേഖരിച്ച ഓഡിയോ ഫയല്‍ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്.

ഇന്ത്യയുമായുള്ള ശത്രുതയെ തുടര്‍ന്ന് ആണവായുധങ്ങള്‍ ശേഖരിക്കാനുള്ള തത്രപ്പാടിലാണ് പാക്കിസ്ഥാന്‍. പാക് സര്‍ക്കാരിനെ ജിഹാദികള്‍ അട്ടിമറിക്കുമെന്നും ആണവായുധങ്ങള്‍ കൈവശപ്പെടുത്തുമെന്നും ഭയക്കുന്നതായാണ് ഹില്ലരിയുടെ പ്രസംഗം. ആണവായുധങ്ങള്‍ ധരിച്ച ചാവേറുകളെ രാജ്യാന്തര അതിര്‍ത്തികളില്‍ വിന്യസിക്കുമെന്നും ഹിലരി ഭയപ്പെടുന്നു. ചിന്തിക്കുന്നതിനും അപ്പുറത്തുള്ള അപകടകരമായ സാഹചര്യമാണിതെന്നും ഹിലരി പറയുന്നു.

Read More >>