വാട്സ് ആപ്പിനു പിന്നാലെ ഹൈക്കിലും 'വീഡിയോ കോളിംഗ്' വരുന്നു

വീഡിയോ കോളിംഗ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റ് വരും ദിവസങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും.

വാട്സ് ആപ്പിനു പിന്നാലെ ഹൈക്കിലും

വാട്സ് ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വീഡിയോ കോള്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി തുടങ്ങിയതിനു തൊട്ടുപിന്നാലെ  വീഡിയോ കോളിംഗ് ഫീച്ചറുമായി മറ്റൊരു സോഷ്യല്‍ മീഡിയ ആപ്പായ ഹൈക്ക് മെസ്സെഞ്ചറും രംഗത്ത്. വീഡിയോ കോളിംഗ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റ് വരും ദിവസങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും.

നേരത്തെ, ബീറ്റാ പ്രോഗ്രാം ഉപഭോക്താക്കള്‍ക്കായി മാത്രം വീഡിയോ കോളിംഗ് സൗകര്യം ഹൈക്ക് മെസ്സെഞ്ചര്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ എല്ലാ ഉപഭോക്താക്കള്‍ക്കും വീഡിയോ കോളിംഗ് സൗകര്യം ഒരുക്കിയിരിക്കുകയാണ്.  ചാറ്റ് സ്‌ക്രീനുമായി ബന്ധപ്പെടുത്തിയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചറിനെ ഹൈക്ക് മെസ്സെഞ്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലൈവ് കോളര്‍ പ്രിവ്യുവും ഹൈക്ക് ഉപഭോക്താക്കള്‍ക്കായി അവതരിപിക്കുന്നു.

ലൈവ് കോളര്‍ പ്രിവ്യൂവിലൂടെ (live caller preview), കോള്‍ എടുക്കുന്നതിന് മുമ്പ് തന്നെ, വിളിക്കുന്ന ആളുടെ ലൈവ് വീഡിയോ ദൃശ്യങ്ങള്‍ കാണാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും.

Read More >>