സെബാസ്റ്റ്യൻ പോളിന്റെ അംഗത്വം സസ്പെൻഡു ചെയ്ത് ഹൈക്കോടതി അസോസിയേഷൻ; അഭിഭാഷക-മാധ്യമ സംഘർഷം പുതിയ തലത്തിലേയ്ക്ക്

കോഴിക്കോട് ടൌൺ എസ് വിമോദിന് അനുകൂലമായി ജസ്റ്റിസ് കെമാൽ പാഷ പുറപ്പെടുവിച്ച വിധി നിയമവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഈ പരാമർശം കോടതി അലക്ഷ്യമാണെന്ന് ആരോപിച്ച് അഡ്വ.ഡോ. പ്രദീപ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിട്ടുണ്ട്. ജഡ്ജിയ്ക്കെതിരെ തൊടുത്ത ഈ വിമർശനം ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യൻ പോളിന്റെ അംഗത്വം റദ്ദാക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചത്.

സെബാസ്റ്റ്യൻ പോളിന്റെ അംഗത്വം സസ്പെൻഡു ചെയ്ത് ഹൈക്കോടതി അസോസിയേഷൻ; അഭിഭാഷക-മാധ്യമ സംഘർഷം പുതിയ തലത്തിലേയ്ക്ക്

കോടതികളിൽ മാധ്യമ പ്രവർത്തകർ സർജിക്കൽ സ്ട്രൈക്കു നടത്തണമെന്ന് ആഹ്വാനം ചെയ്ത ഡോ. സെബാസ്റ്റ്യൻ പോളിനെ അംഗത്വത്തിൽനിന്ന് സസ്പെൻഡു ചെയ്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കാലിക്കറ്റ് പ്രസ് ക്ലബില്‍ കഴിഞ്ഞ ഒക്ടോബർ 12ന് സംഘടിപ്പിച്ച മാധ്യമ സെമിനാറിലാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ജഡ്ജിമാർക്കും അഭിഭാഷകർക്കുമെതിരെ ആഞ്ഞടിച്ചത്.

കോഴിക്കോട് ടൌൺ എസ് വിമോദിന് അനുകൂലമായി ജസ്റ്റിസ് കെമാൽ പാഷ പുറപ്പെടുവിച്ച വിധി നിയമവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഈ പരാമർശം കോടതി അലക്ഷ്യമാണെന്ന് ആരോപിച്ച് അഡ്വ.ഡോ. പ്രദീപ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിട്ടുണ്ട്. ജഡ്ജിയ്ക്കെതിരെ തൊടുത്ത ഈ വിമർശനം ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യൻ പോളിന്റെ അംഗത്വം റദ്ദാക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനിച്ചത്. പ്രസംഗം സംപ്രേക്ഷണം ചെയ്തകൊണ്ട് മനോരമ ന്യൂസിലെ തിരുവാ എതിർവാ പരിപാടി അവതരിപ്പിച്ച ജയമോഹനെതിരെയും കോടതിയലക്ഷ്യം ആരോപിച്ചിട്ടുണ്ട്. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും നേതൃത്വത്തിൽ അനുരജ്ഞന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കോടതി അഭിഭാഷകരുടെ ഈ നടപടി


ജസ്റ്റിസ് കെമാൽ പാഷയെയും ജസ്റ്റിസ് കെ ടി ശങ്കരനെയും പേരെടുത്തു പറഞ്ഞായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ രൂക്ഷമായ വിമർശനം. രാജ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മാധ്യമ വിലക്കിനാണ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുന്നതെന്നും സെബാസ്റ്റ്യൻ പോൾ വിമർശിച്ചിരുന്നു. നിയമവിരുദ്ധമായ നിലപാട് പരസ്യമായി സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെമാൽ പാഷ പോലീസുകാരനെ സഹായിച്ചത്. അഭിഭാഷകർക്കെതിരെ എഫ്ഐആറുണ്ടെങ്കിൽ ധൈര്യമായി തന്റെയടുത്തു വന്നോളൂ, റദ്ദാക്കിത്തരാം എന്ന് അഡ്വക്കേറ്റ്സ് അസോസിയേഷൻ ഹാളിൽ പരസ്യമായി ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞുവെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചിരുന്നു.

അനുരഞ്ജനത്തിനായി ജഡ്ജിമാരും അഭിഭാഷകരും തയാറാക്കിയ വ്യവസ്ഥ പ്രകാരം കോടതി റിപ്പോര്‍ട്ടിങ് സാധ്യമാകില്ലെന്നും മാധ്യമലേഖകരുടെ സ്വാതന്ത്ര്യം ജഡ്ജിമാരെ ആശ്രയിച്ചല്ലെന്ന് ഓര്‍ക്കണമെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞിരുന്നു.