ബംഗലുരുവിൽ നിന്നു ഹവാലാ പണം കേരളത്തിലേക്ക് ഒഴുകുന്നു; പണം തട്ടുന്ന സംഘം സജീവം

അക്രമികൾ തട്ടിയെടുത്ത വാഹനം ബിഡബദി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ലഭിച്ചതോടെയാണ് അക്രമികൾ വാഹനങ്ങൾ ഹവാലാ പണം തട്ടിയെടുക്കുന്ന സംഘമാണെന്ന സംശയം ബലപ്പെട്ടത്.

ബംഗലുരുവിൽ നിന്നു ഹവാലാ പണം കേരളത്തിലേക്ക് ഒഴുകുന്നു; പണം തട്ടുന്ന സംഘം സജീവം

മൈസൂരു: ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ വൻ ഹവാലാ പണം എത്തുന്നതായി സംശയം. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്ന കേരളാ രജിസ്ട്രേഷനിലുള്ള കാറുകൾ തുടർച്ചയായി ഹവാലാ പണം തട്ടുന്ന സംഘങ്ങൾ ആക്രമിക്കുന്നു. ഇത്തരം അക്രമങ്ങൾ സൂചിപ്പിക്കുന്നത് ഹവാലാ പണം കടന്നു പോകുന്നതിന്റെ സൂചനയാണെന്ന് ചില പോലീസ് ഉദ്യോഗസ്ഥർ നാരദാ ന്യൂസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ആണ് ബംഗളുരുവിൽ നിന്നും കുടുംബസമേതം കേരളത്തിലേക്ക് വരികയായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശി ബേബിയും കുടുംബവും ആക്രമിക്കപ്പെട്ടിരുന്നു. മൈസൂരിന് സമീപം നഞ്ചങ്കോട് വച്ച് മറികടന്നെത്തിയ ഇന്നോവകാറുകൾ ബേബിയുടെ കാറിനു കുറുകെ നിർത്തി തടയുകയായിരുന്നു. ഇന്നോവ കാറിൽ നിന്ന് ഇറങ്ങിയ ആൾ ഡ്രൈവറിനെ വെട്ടാനായി വീശിയ വാൾ സൈഡ് ഗ്ലാസ് തകർത്ത് അകത്ത് വീഴുകയായിരുന്നു. തുടർന്ന് കാർ മുന്നോട്ടെടുത്തതെങ്കിലും 15 കിലോമീറ്ററോളം ഇന്നോവകാറുകൾ ബേബിയേയും കുടുംബത്തെയും പിന്തുടർന്നു. പിന്നീട് ഗുണ്ടൽപ്പേട്ട് ആർടിഒ ഓഫിസിലേക്ക് കാർ ഓടിച്ചു കയറ്റിയാണ് രക്ഷപ്പെട്ടത്.


സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്നും നാട്ടിലേക്ക് തിരിച്ച തളിപ്പറമ്പ് സ്വദേശി അസൈനാറും സുഹൃത്തുക്കളും സഞ്ചരിച്ച ഇന്നോവ കാർ തടയുകയും ഡ്രൈവറുടെ സൈഡ് ഗ്ലാസ് വാളുകൊണ്ട് തകർത്ത് വണ്ടിയോടിച്ചിരുന്ന അസൈനാരുടെ തലയിൽ വെട്ടുകയും കമ്പികൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് വാഹനം തട്ടിയെടുക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ മൈസൂരിന് സമീപം മാണ്ഡ്യയിൽ വച്ചാണ് സംഭവം നടന്നത്. പിന്നീട് മലവള്ളി പോലീസ് ആണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അക്രമികൾ തട്ടിയെടുത്ത വാഹനം ബിഡബദി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ലഭിച്ചതോടെയാണ് അക്രമികൾ വാഹനങ്ങൾ ഹവാലാ പണം തട്ടിയെടുക്കുന്ന സംഘമാണെന്ന സംശയം ബലപ്പെട്ടത്.
ഹവാലാ പണത്തിന്റെ നീക്കം സംബന്ധിച്ച വിവരങ്ങൾ ഇത്തരം സംഘങ്ങൾക്ക് ചോർന്നു കിട്ടുന്നതോടെയാണ് സംശയകരമായ വാഹനങ്ങൾ ആക്രമിക്കാൻ തുടങ്ങുക. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടന്ന രണ്ടു അക്രമങ്ങളും മേഖലയിലൂടെ കടന്നുവരുന്ന മലയാളികളിൽ ഏറെ ഭയം സൃഷ്ടിച്ചിട്ടുണ്ട്.

Story by
Read More >>