തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 വരെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം നഗരപരിധിയിലായിരിക്കും ബിജെപി ഹര്‍ത്താലാചരിക്കുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 വരെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്, തലസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ബിജെപി ഹര്‍ത്താല്‍ ആചരിക്കും.

തിരുവനന്തപുരം നഗരപരിധിയിലായിരിക്കും ബിജെപി ഹര്‍ത്താലാചരിക്കുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ് അറിയിച്ചു. സംഭവം ഗൂണ്ടാ ആക്രമണമാണെന്ന പോലീസിന്റെ വാദം ബിജെപി തള്ളിക്കളഞ്ഞു. വിഷ്ണുവിന്റെ പേരില്‍ ഒരു പെറ്റിക്കേസുപോലുമില്ലെന്നും കൊലയ്ക്ക് പിന്നില്‍ സിഐടിയു-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും അഡ്വ. എസ് സുരേഷ് ആരോപിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പോലീസ് ഭാഷ്യം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികവിലയിരുത്തല്‍.

Story by
Read More >>