സജസ്റ്റ് ചെയ്യപെട്ട എല്ലാം മറന്നേക്കൂ! മുടി വളരാന്‍ ഉത്തമ മാര്‍ഗം: ഉരുക്കു വെളിച്ചെണ്ണ

നല്ലോണം തേച്ചു പിടിപ്പിച്ചു കുളിച്ചു കുട്ടപ്പനോ കുട്ടപ്പിയോ ആവുക! ;) മുടി കൊഴിച്ചിലിന് ശമനവും പതിയെ മുടി വളര്‍ച്ചയും ഉറപ്പാണ്, കാരണം സംഭവം ശരിക്കും നാച്ചുറല്‍ ആണ്! ചുമ്മാ ഡയലോഗല്ല!

സജസ്റ്റ് ചെയ്യപെട്ട എല്ലാം മറന്നേക്കൂ! മുടി വളരാന്‍ ഉത്തമ മാര്‍ഗം: ഉരുക്കു വെളിച്ചെണ്ണ

ഉരുക്കു വെളിച്ചെണ്ണ കൊണ്ടുള്ള കേശസംരക്ഷണം പോലെ മറ്റൊന്നും ഫലപ്രദമല്ല. ഏവര്‍ക്കും ചെറുതായി ഒന്ന് മെനക്കെട്ടാല്‍ ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ഇതിന്‍റെ നിര്‍മാണം.

ഉണ്ടാക്കുന്ന വിധം!

രണ്ടു തേങ്ങ ചിരകുക, നന്നായി ചിരകി എടുത്തുവച്ച തേങ്ങ അരക്കപ്പ് വെള്ളം ചേര്‍ത്തു പിഴിഞ്ഞ് അതിന്‍റെ തലപ്പാല്‍ (ചിലയിടങ്ങളില്‍ മുമ്പാല്‍ എന്നും പറയും) എടുത്തു വയ്ക്കുക. ശേഷം വീണ്ടും അരക്കപ്പ് വെള്ളം ചേര്‍ത്ത് രണ്ടാം പാലും പിഴിഞ്ഞെടുക്കുക.


രണ്ടും ചേര്‍ത്ത മിശ്രിതം ചീനച്ചട്ടിയില്‍ ചെറുതായി ചൂടാക്കുക. പാലിലെ വെള്ളംവറ്റി അത് ബ്രൌണ്‍ കളര്‍ ആവുന്നത് വരെ ഒരു മരത്തവി കൊണ്ടോ മറ്റോ ഇളക്കിക്കൊണ്ടേയിരിക്കാം.

നല്ല ബ്രൌണ്‍ കളര്‍ ആവുമ്പോൾ തീയില്‍ നിന്നും ഇറക്കി വച്ച് ചൂടാറിയതിനു ശേഷം പരുത്തിത്തുണി ഉപയോഗിച്ചു പിഴിഞ്ഞെടുക്കുക.

അങ്ങനെ പിഴിഞ്ഞെടുക്കുന്ന എണ്ണയില്‍ എന്തായാലും കുറച്ചൊക്കെ തരി കാണും. കുപ്പിയിലോ മറ്റോ ഒഴിച്ചു വച്ച് ഊറിക്കഴിഞ്ഞതിനു ശേഷം തലയില്‍ തേക്കാന്‍ ഉപയോഗിക്കുക.

നല്ലോണം തേച്ചു പിടിപ്പിച്ചു കുളിച്ചു കുട്ടപ്പനോ കുട്ടപ്പിയോ ആവുക! ;)

മുടികൊഴിച്ചിലിന് ശമനവും പതിയെ മുടി വളര്‍ച്ചയും ഉറപ്പാണ്, കാരണം സംഭവം നാച്ചുറല്‍ ആണ്! ചുമ്മാ ഡയലോഗല്ല!