ഗള്‍ഫ് എണ്ണ വ്യാപാരമേഖലയ്ക്കു ചെലവുചുരുക്കല്‍ അനിവാര്യം: വിദഗ്ദ്ധര്‍

ഗള്‍ഫിലെ എണ്ണ ഉത്പാദന-വ്യാപാര മേഖലകള്‍ക്ക് മത്സരാധിഷ്ടിത കമ്പോളത്തില്‍ നിലനില്‍ക്കുന്നതിനു ചെലവുചുരുക്കല്‍ അനിവാര്യമാണെന്ന് ആഗോള മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി എടി കീര്‍ണി.

ഗള്‍ഫ് എണ്ണ വ്യാപാരമേഖലയ്ക്കു ചെലവുചുരുക്കല്‍ അനിവാര്യം: വിദഗ്ദ്ധര്‍

ഗള്‍ഫിലെ എണ്ണ ഉത്പാദന-വ്യാപാര മേഖലകള്‍ക്ക് മത്സരാധിഷ്ടിത കമ്പോളത്തില്‍ നിലനില്‍ക്കുന്നതിന് ചെലവുചുരുക്കല്‍ അനിവാര്യമാണെന്ന് ആഗോള മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി എടി കീര്‍ണി. ആഗോള വിപണിയിലെ എണ്ണവിലയുടെ അസ്ഥിരത വ്യാപാരരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി എടി കീര്‍ണിയുടെ ആഗോള ലീഡ് പങ്കാളി റിച്ചാര്‍ഡ് ഫോറസ്റ്റ് അഭിപ്രായപ്പെട്ടു. മിഡില്‍ ഈസ്റ്റ് പെട്രോളിയം ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ തിരിച്ചറിഞ്ഞ് ആദ്യം പ്രതികരിച്ചത് വടക്കേ അമേരിക്കന്‍ കമ്പനികളാണെന്ന് അദ്ദേഹം പറഞ്ഞു. ചില കമ്പനികള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനം വരെ ചെലവ് കുറച്ചതായി അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം മുതല്‍ വില്‍പന വരെയുള്ള എല്ലാ ഘട്ടത്തിലും ചെലവ് ചുരുക്കല്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story by
Read More >>