കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കാത്ത സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍ നാളെ ചെന്നൈക്കു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

കേരളപ്പിറവി ആഘോഷപരിപാടികള്‍ക്ക് ഗവര്‍ണര്‍ പി സദാശിവത്തിന് സര്‍ക്കാര്‍ ക്ഷണമില്ല. സംസ്ഥാനം രൂപീകരിച്ച് 60 വര്‍ഷമാകുന്ന സുവര്‍ണ്ണ മുഹൂര്‍ത്തച്ചടങ്ങില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ഒഴിവാക്കിയത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കാത്ത സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കാതെ ഗവര്‍ണര്‍ നാളെ ചെന്നൈക്കു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>