മഴ കുറഞ്ഞു; കേരളം വരള്‍ച്ച ബാധിത സംസ്ഥാനം

വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്‍വരും. കേന്ദ്രസഹായം തേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് സംസ്ഥാന സര്‍ക്കാര്‍.

മഴ കുറഞ്ഞു; കേരളം വരള്‍ച്ച ബാധിത സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. നിയമ സഭയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. കാലവര്‍ഷത്തില്‍ 34 ശതമാനവും, തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവുണ്ടായെന്ന് അദ്ദേഹം നിയസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന കുടിവെള്ളക്ഷാമം, കര്‍ഷകര്‍ നേരിടുന്ന ജല ദൗര്‍ലഭ്യം, നേരിടേണ്ടിവരുന്ന വൈദ്യുതി പ്രതിസന്ധി എന്നീ പ്രശ്‌നങ്ങളാണ് വിഎസ് ശിവകുമാര്‍ എംഎല്‍എ നോട്ടീസില്‍ ഉന്നയിച്ചത്.

വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം നിലവില്‍വരും. കേന്ദ്രസഹായം തേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലുമാണ് സംസ്ഥാന സര്‍ക്കാര്‍. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കനത്ത മഴ ലഭിച്ചാല്‍പോലും സംസ്ഥാനം കനത്ത വരള്‍ച്ച നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

Story by
Read More >>