കൊലപാതകങ്ങള്‍ ചെയ്യുന്നത് ആത്മരക്ഷാര്‍ത്ഥം; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍

സിപിഐഎം ആക്രമണങ്ങളില്‍ നീതി കിട്ടാതെ വരുമ്പോള്‍ സ്വയം പ്രതിരോധിക്കേണ്ട നില വരും. സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വസ്തുതയാണിത്. ആര്‍എസ്എസുകാര്‍ കൊല്ലാന്‍ വന്നാല്‍ നിന്നുകൊടുക്കുന്നവരല്ല- ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു.

കൊലപാതകങ്ങള്‍ ചെയ്യുന്നത് ആത്മരക്ഷാര്‍ത്ഥം; വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍

കണ്ണൂരിലെ കൊലപാതകങ്ങളെ സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ രംഗത്ത്. കൊലപാതകങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് ആത്മരക്ഷാര്‍ത്ഥമാണെന്ന വാദമാണ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്.

സിപിഐഎം ആക്രമണങ്ങളില്‍ നീതി കിട്ടാതെ വരുമ്പോള്‍ സ്വയം പ്രതിരോധിക്കേണ്ട നില വരും. സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വസ്തുതയാണിത്. ആര്‍എസ്എസുകാര്‍ കൊല്ലാന്‍ വന്നാല്‍ നിന്നുകൊടുക്കുന്നവരല്ല- ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു.

സംസഥാനം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ് പ്രസ്താവയുമായി ആര്‍എസ്എസ് നേതാവ് രംഗത്ത് എത്തിയത്. രണ്ടു ദിവസം മുമ്പ് കൂത്തുപറമ്പില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞദിവസം പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്താകനായ രമിത്തും കൊല്ലപ്പെട്ടിരുന്നു.

Read More >>