വിവാദ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ മാറ്റി; ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വരുന്നത് വ്യാജ സൃഷ്ടികളെന്ന് ഭാരവാഹികള്‍

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട മഅദനില്‍ കോളജിലെ ഫ്‌ളക്‌സുകളും ഫോട്ടോഷോപ്പാണെന്ന രീതിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും പ്രചാരണം നടത്തിയിരുന്നു. എന്നാലിത് വ്യാജനല്ലെന്നും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് വ്യാജനെന്നും എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കി.

വിവാദ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ മാറ്റി; ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വരുന്നത് വ്യാജ സൃഷ്ടികളെന്ന് ഭാരവാഹികള്‍

മലപ്പുറം: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മേല്‍മുറി മഅദിന്‍ കോളജില്‍ എസ്എഫ്ഐ പാനലില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫ്ളക്സില്‍ ഒടുവില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇടംനേടി. ഈ പാനലില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, ജോയിന്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രമില്ലാതെ പേരുംമാത്രമായിരുന്നു നല്‍കിയത്. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ ചിത്രത്തോടെയുള്ള ഫ്‌ളക്‌സുകള്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്.


WhatsApp Image 2016-10-18 at 11.39.41അതേസമയം തൃത്താല ആസ്‌പെയര്‍ കോളജ് എസ്എഫ്‌ഐ യൂണിറ്റിലെ ഉള്‍പ്പെടെയുള്ള പാനലിന്റേതായി സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജ സൃഷ്ടികളാണെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി ഷാനു 'നാരദ ന്യൂസി'നോട് പറഞ്ഞു. മേല്‍മുറി സംഭവം വിവാദമായതോടെ അടുത്തദിവസം തന്നെ ഫ്‌ളക്‌സുകള്‍ മാറ്റിക്കൊണ്ട് പെണ്‍കുട്ടികളുടെ ചിത്രങ്ങളോട് കൂടിയുള്ള ഫളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. പിന്നീടാണ് ആസ്‌പെയര്‍ കോളജിന്റെ പേരില്‍ ഫോട്ടോ ഷോപ്പില്‍ നിര്‍മ്മിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും ഷാനു പറഞ്ഞു.

എസ്എഫ്‌ഐ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളില്ലാതെ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പരിഹാസവും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. സംഭവത്തില്‍ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ ഇടപെട്ട് എസ്എഫ്‌ഐ നേതാക്കളെ താക്കീത് ചെയ്തതായും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ഫ്ളക്‌സുകളില്‍ പെണ്‍കുട്ടികള്‍കൂടി ഇടംനേടിയത്.

മലപ്പുറം മേല്‍മുറിയില്‍ സുന്നി എപി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മഅദിന്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ പതിനൊന്ന് ഭാരവാഹികളുടെ ചിത്രമാണ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലുള്ളത്. നേതാക്കളുടെ പേരും മത്സരിക്കുന്ന വിഭാഗവും താഴെ ചേര്‍ത്തിട്ടുണ്ട്. അതേസമയം രണ്ട് പെണ്‍കുട്ടികളുടെ പേരുണ്ടെങ്കിലും ചിത്രങ്ങളുണ്ടായിരുന്നില്ല. ചിത്രത്തിന്റെ ഭാഗം ബ്ലാങ്കായിരുന്നു. ഇതാണ് വിവാദമായത്.

sfi fakeകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഫ്ളക്സില്‍ ചിത്രം വച്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി കോളജിലെ ചില അധ്യാപകരും മുസ്ലിംലീഗ് നേതാക്കളും വിവാഹം മുടങ്ങുമെന്നൊക്കെപ്പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എസ്എഫ്ഐ നേതാക്കള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞതവണ ആ കുട്ടി ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിരുന്നു. ജനറല്‍ വിഭാഗത്തില്‍ ഏഴ് എസ്എഫ്ഐ സ്ഥാനാര്‍ഥികളും അന്ന് ജയിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പിന്‍മാറ്റത്തെത്തുടര്‍ന്ന് എംഎസ്എഫ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്തവണയും അത്തരം നീക്കങ്ങള്‍ നടന്ന സാഹചര്യത്തിലാണ് രണ്ട് പെണ്‍കുട്ടികളെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട മഅദനില്‍ കോളജിലെ ഫ്‌ളക്‌സുകളും ഫോട്ടോഷോപ്പാണെന്ന രീതിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും പ്രചാരണം നടത്തിയിരുന്നു. എന്നാലിത് വ്യാജനല്ലെന്നും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് വ്യാജനെന്നും എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കി.

Read More >>