യൂറോപ്പില്‍ ചരിത്രം കുറിച്ച് സീറോമലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി

യൂറോപ്പില്‍ ചരിത്രമെഴുതി ബ്രിട്ടനിലെ പുതിയ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ ്സ്രാമ്പിക്കല്‍ അഭിഷിക്തനായി.

യൂറോപ്പില്‍ ചരിത്രം കുറിച്ച് സീറോമലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി

പ്രസ്റ്റണ്: യൂറോപ്പില്‍ ചരിത്രമെഴുതി  ബ്രിട്ടനിലെ പുതിയ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ ്സ്രാമ്പിക്കല്‍ അഭിഷിക്തനായി. സീറോമലബര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നചടങ്ങുകള്‍ക്ക് ബ്രിട്ടനിലെ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പതിനായിരത്തോളം വരുന്ന മലയാളികളും ഇംഗ്ലീഷുകാരുമടങ്ങുന്ന വിശ്വാസിസമൂഹം സാക്ഷ്യംവഹിച്ചു.


bishop2

ലങ്കാസ്റ്റര്‍ ബിഷപ്പ്‌മൈക്കിള്‍ കാംബെല്‍, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട, എന്നിവര്‍ മെത്രാഭിഷേക കര്‍മ്മത്തിന് സഹകാര്‍മ്മികത്വം വഹിച്ചു.
12 മണിക്ക് ഗായകസംഘം ഗാനശുശ്രൂഷ ആരംഭിച്ചതോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്. 1.30ന് നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ മെത്രാഭിഷേകവേദിയിലേക്ക്പ്രധാനകാര്‍മ്മികരും നിയുക്തമെത്രാനും സഹകാര്‍മ്മികരായ മറ്റുമെത്രാന്മാരാലും വൈദീകരാലും എത്തിചേര്‍ന്നു. പ്രദക്ഷിണത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഓരോപ്രതിനിധികളുംപങ്കെടുത്തിരിന്നു.

പ്രദക്ഷിണം മെത്രാഭിഷേക വേദിയിലെത്തിയപ്പോള്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറപ്പെടുവിച്ച നിയമനപത്രം (ബൂളാ) വായിച്ചു. തുടര്‍ന്ന് നിയുക്തമെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പില്‍ വന്ദനംനടത്തുകയുണ്ടായി. പ്രധാനകാര്‍മ്മികനായ കര്‍ദ്ദിനാളിന്റെ മുന്നില്‍ മുട്ടുകുത്തിനിന്ന് നിയുക്തമെത്രാന്‍ വിശ്വാസപ്രഖ്യാപനംനടത്തി. തുടര്‍ന്നു വലതുകരം സുവിശേഷത്തില്‍ വെച്ച് നിയുക്തമെത്രാന്‍ സത്യപ്രതിജ്ഞചെയ്തു. പ്രധാനകാര്‍മ്മികനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കുര്‍ബ്ബാനയ്ക്ക് തുടക്കാമായി.

3

വിശുദ്ധകുര്‍ബാനമദ്ധ്യേ മെത്രാഭിഷേകശുശ്രൂഷയുടെ ഏറ്റവും പ്രധാന കര്‍മ്മമായ കൈവെപ്പ് പ്രാര്‍ത്ഥന നടന്നു. രണ്ടു കൈവെയ്പ്പ് പ്രാര്‍ത്ഥനാകളാണ് നടന്നത്. ഇതോടെ ജോസഫ് സ്രാമ്പിക്കല്‍ മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു. മെത്രാന്റെ ഔദ്യോഗിക സ്ഥാനചിഹ്നങ്ങളായ തൊപ്പി, അജപാലനദണ്ഡ് എന്നിവ ധരിക്കാന്‍ അദ്ദേഹംയോഗ്യനായി. ഇതോടെയാണ് മെത്രാഭിഷേകശുശ്രൂഷകള്‍
അവസാനിച്ചത്. തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായ എല്ലാ മെത്രാന്മാരും പുതിയ മെത്രാനെ ആശ്ലേഷിച്ച് അനുമോദിച്ചു.

അതിവിശിഷ്ട്ടവും ആത്മീയത നിറഞ്ഞതുമായ ഈചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ബ്രിട്ടനിന്നും നിരവധി മെത്രാന്മാരുംഎത്തിചേര്‍ന്നിരിന്നു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് , ഉജ്ജയിന്‍ മെത്രാനായ മാര്‍ ്‌സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പ് അപ്പസ്‌തോലിക്ക് വിസിറ്റര്‍ ്മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ചിക്കാഗോ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണക്കാടന്‍, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍, ലങ്കാസ്റ്റര്‍ മെത്രാന്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, ലീഡ്‌സ് മെത്രാന്‍ ബിഷപ്പ് മാര്‍ക്കസ്സ്‌റ്റോക്ക്, ലിവര്‍പൂള്‍ സഹായ മെത്രാന്‍ ബിഷപ്പ് തോമസ് വില്യംസ് മദര്‍വെല്‍ മെത്രാന്‍ ബിഷപ്പ് ജോസഫ് ആന്റണി, ഉക്രേനിയന്‍ സഭ ഹോളിഫാമിലി ലണ്ടന്‍ രൂപതാ മെത്രാന്‍ ്ബിഷപ്പ് ഹ്ലിബ്ലോംഞ്ചെന, സാല്‍ഫോര്‍ഡ് മെത്രാന്‍ ജോണ്‍ സ്റ്റാന്‍ലി കെന്നത്ത് അര്‍ണോള്‍ഡ്, റെക്‌സംമെത്രാന്‍ പീറ്റര്‍ മാല്‍ക്കം, ബ്രിഗ്‌നാല്‍ഡാര്‍ക്കല്‍സ് രൂപതാ ബിഷപ്പ് സ്റ്റീഫന്റോബ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

34

സ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറുമക്കളില്‍ നാലാമനായി 1967 ആഗസ്റ്റ് 11-ന് ജനിച്ച ബെന്നിമാത്യു എന്നറിയപ്പെടുന്ന ജോസഫ് സ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എല്‍ പി. സ്‌കൂള്‍, ഉരുളികുന്നം സെന്റ്‌ജോര്‍ജ് യു. പി. സ്‌കൂള്‍, വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്നു പാലാ സെന്റ് തോമസ് കോളേജില്‍ നിന്നു പ്രീ-ഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബിരുദാനന്തരബിരുദവും അദ്ദേഹംനേടി. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളേജില്‌നിന്നും ബി.എഡും കര്‍ണാടകയിലെ മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്നു എം. എഡും ഇംഗ്‌ളണ്ടിലെ ഓക്‌സ്‌ഫോര്ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ്ബിരുദവും മെത്രാന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

പാലാ ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരിയില്‍ മൈനര്‍ സെമിനാരിപഠനവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉര്‍ബന്‍ സെമിനാരിയിലേക്കു അയയ്ക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. ഉര്‍ബന്‍ യൂൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 2000 ആഗസ്റ്റ് 12-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാംകോ-ഓര്‍ഡിനേറ്റര്‍, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക്മൂവ്‌മെന്റ്, ജീസസ് യൂത്ത്്, രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍, പ്രാര്‍ത്ഥനാനുഭവനങ്ങള്‍ എന്നിവയുടെ സാരഥ്യം അദ്ദേഹംവഹിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2013 ആഗസ്റ്റ് 31-വരെ റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളജിലെ വൈസ് റെക്ടറായി ചാര്‍ജ്ജെടുക്കുന്നത് വരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മംഗലാപുരത്തെ പഠനകാലത്ത് ബല്‍ത്തംഗാടി രൂപതയിലെ കംഗനടി സെന്റ് അല്‍ഫോന്‍സാ ഇടവകയിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിലും സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്നു. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍ഡപ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാള്‍ കൂടിയാണ് ്‌ജോസഫ് സ്രാമ്പിക്കല്‍.