ഷാര്‍ജ വിമാനത്താവളത്തില്‍ സൗജന്യ വൈഫൈ

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 30മിനിറ്റായിരിക്കും അതിവേഗ വൈഫൈ സൗകര്യം ലഭ്യമാവുക. കൂടാതെ ചെറിയ തുകയ്ക്ക് ഇന്റ്നെറ്റ് ലഭ്യമാവുന്ന മറ്റു പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്

ഷാര്‍ജ വിമാനത്താവളത്തില്‍ സൗജന്യ വൈഫൈ

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനിമുതല്‍ സൗജന്യ വൈഫൈ. ഇതിനായുള്ള കരാറില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം അധികൃതരും എത്തിസലാത്തും തമ്മില്‍ ധാരണയായി. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് 30മിനിറ്റായിരിക്കും അതിവേഗ വൈഫൈ സൗകര്യം ലഭ്യമാവുക.

കൂടാതെ ചെറിയ തുകയ്ക്ക് ഇന്റ്നെറ്റ് ലഭ്യമാവുന്ന മറ്റു പാക്കേജുകളും അവതരിപ്പിക്കുന്നുണ്ട്. ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ സൗദി അല്‍ ഖ്വാസിമിയുടെ സാന്നിധ്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫയും, എത്തിസലാത്ത് കമ്പനി പ്രതിനിധി അബിദുള്‍ അസീസ് തര്യവും കരാറില്‍ ഒപ്പുവച്ചു.

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്ന അധികൃതരുടെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ പദ്ദതി. എത്തിസലാത്തുമായി ഇതിനായുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണെന്ന് അല്‍ മിദ്ഫ പറഞ്ഞു.