സഭാരാഷ്ട്രീയത്തിലെ ഉള്‍പ്പോരുകള്‍ ദൈവഹിതമോ?

ബീന ഏബ്രഹാമിന്റെ ലേഖനത്തിനൊരു മറുപടി

സഭാരാഷ്ട്രീയത്തിലെ ഉള്‍പ്പോരുകള്‍ ദൈവഹിതമോ?

ആന്റോ അലക്സ്

നാരദാ ന്യൂസ് പ്രസിദ്ധീകരിച്ച  " ഇന്ത്യന്‍ ദൈവസഭയുടെ ആലയം പണിയിലും സഭാനേതാക്കന്മാരുടെ കയ്യിട്ടുവാരല്‍" എന്ന ലേഖനത്തിലൂടെ ബീന ഏബ്രഹാം ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് സഭാനേതൃത്വം. സഭാരാഷ്ട്രീയത്തിലെ ഉള്‍പ്പോരുകളാണ് ഈ ലേഖനത്തിൽ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ രൂപത്തിൽ വെളിച്ചപ്പെട്ടത്. പ്രസ്തുത ആരോപണത്തിന്‍റെ നിജസ്ഥിതി സംബന്ധിച്ച് ഇന്ത്യൻ പെന്തക്കോസ്ത് ചർച്ചിന്റെ വിശദീകരണമാണു ചുവടെ.


1) ഖാന്‍ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചത്

കണ്‍സല്‍ട്ടന്‍റോ കോൺട്രാക്ടറോ അറിയാതെ ചില വ്യക്തികള്‍ ഗൂഡമായി ഒപ്പിച്ചെടുത്ത റിപ്പോര്‍ട്ടാണിത്. ഇത് മനസിലാക്കിയ ജനറല്‍ കൗണ്‍സില്‍ കണ്‍സല്‍ട്ടന്റിന്യും കരാറുകാരന്റെയും, ഐ.പി.സിയുടെയും ഭാഗത്തു നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി മെഷര്‍മെന്‍റ് എടുത്തപ്പോള്‍ ഖാന്‍ റിപ്പോര്‍ട്ടുമായി വളരെ വ്യത്യാസം ഈ പ്രതിനിധികള്‍ കണ്ടെത്തി. ഖാന്‍ റിപ്പോര്‍ട്ട് എന്ന് പറഞ്ഞു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒപ്പോ സീലോ ഒന്നുമില്ലായിരുന്നു.

ടെന്‍ഡര്‍ ലഭിക്കാത്തതിന്‍റെ പകപോക്കലാണ് ഇവിടെ ചുരുളഴിയുന്നത്. ഖാന്‍ റിപ്പോര്‍ട്ടിലെ മെഷര്‍മെന്റുകള്‍ മുഴുവന്‍ തെറ്റുകള്‍ ആയിരുന്നു. രാത്രിയുടെ മറവില്‍ ആരുടെയൊക്കെയോ ആവശ്യപ്രകാരം ഉണ്ടാക്കിയെടുത്ത തന്‍റെ നിഗമനങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്.

2) എ.വി.എസ് സൈറ്റില്‍ ഐ.പി.സി ആസ്ഥാനത്തെ കെട്ടിടം പണിസൂചകമില്ല:

എ.വി.എസിന് ലഭിക്കുന്ന സബ് കോൺട്രാക്റ്റ് വര്‍ക്കുകളുടെ വിവരണം സൈറ്റില്‍ ഇടാറില്ല എന്നാണ് ലഭിച്ച വിവരം. കൂടാതെ ദൈവസഭയോടുള്ള സ്നേഹം മൂലമാണ് ഈ വര്‍ക്ക്‌ ഏറ്റെടുത്തതെന്ന് എ.വി.എസ് ഉടമ സുധി അറിയിച്ചു.

3) 1.7 കോടി ചെലവായി..

1.7 അല്ല, മറിച്ച് 1.15 കോടിയാണ് ചെലവായത്. അന്നത്തെ ആക്ടിംഗ് സെക്രട്ടറി സം ജോര്‍ജ്ജ് നല്‍കിയ കത്ത് ഇതിനു തെളിവാണ്.

4) ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌സ്:

ഐ.പി.സി പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റര്‍ ജേക്കബ്‌ ജോണിന്‍റെ അപേക്ഷയിൻ മേലാണ് പഞ്ചായത്ത് ഐ.പി.സി.യ്ക്ക് പണികള്‍ക്കാവശ്യമായ പെര്‍മിറ്റുകള്‍ നല്‍കിയിരിക്കുന്നത്, അല്ലാതെ എ.വി.എസ് ഗ്രൂപ്പിനല്ല. സിറോക്സ് എന്നത് ആക്ഷേപം മാത്രം. ഒര്‍ജിനല്‍ കോപ്പി ഇതോടൊപ്പം.

5) 17 കോടി ബജറ്റില്‍ കെട്ടിയുയര്‍ത്തിയ...

ആകെ 1.26 കോടിയാണ് ഇതുവരെ ചെലവായത്.

6) 11 നില കെട്ടിപ്പൊക്കാനുള്ള പദ്ധതി

ആ തീരുമാനം കൌണ്‍സില്‍ തന്നെ വേണ്ടായെന്നു തീരുമാനിച്ചിരുന്നു. നിയപരമായ എല്ലാ നിബന്ധനകളും പാലിച്ചു തന്നെയാണ് പണി നടന്നത്. ( പ്ലാന്‍ ചുവടെ)7) സ്ട്രക്ചറല്‍ ഡ്രോയിംഗ്+ സര്‍വീസ് ഡ്രോയിംഗ്'

ഡ്രോയിംഗ്സ് ചുവടെ.

8) പണി നിരീക്ഷിക്കാന്‍ ആളെ ഏര്‍പ്പാടക്കിയില്ല 

ഇതും വ്യാജമാണ്. അനീഷ്‌കുമാര്‍ എന്ന വ്യക്തിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

9) നേരായ വഴിയല്ല കെട്ടിടം പണിയുടെ കരാര്‍

മലയാളദിനപത്രത്തില്‍ 17 കോടിയല്ല, മറിച്ച് ടെണ്ടര്‍ മറ്റൊരു രീതിയിലായിരുന്നു. ഇതില്‍ ഏറ്റവും തുക കുറച്ചുവച്ചത് എ.വി.എസ് ആയിരുന്നു. അങ്ങനെയാണ് ടെണ്ടര്‍ എ.വി. എസിന് ലഭിച്ചത്. ദൈവസഭയോടുള്ള സ്നേഹം മൂലമാണ് ലാഭക്കൊതിയില്ലാതെ ചെയ്തു കൊടുക്കാമെന്നു ഏറ്റത് എന്ന് പ്രതിനിധി പറഞ്ഞു. എ.വി.എസ് ടെണ്ടര്‍ നല്കാതിരിക്കുന്നതിന് വേണ്ടി കൌണ്‍സിലില്‍ ഉള്ള ചിലര്‍ സമീപിച്ചിരുന്നതായും സുധി പറഞ്ഞു. സ്നേഹത്തിലൂടെയും ഭീഷണിയിലൂടെയും എ.വി.എസ് മാനേജിംഗ് ഡയറക്ടര്‍ സുധി ഏബ്രഹാമിനെ സമീപിച്ച ഇവര്‍ തന്നെയാണ് ഖാന്‍ റിപ്പോര്‍ട്ടിന്റെയും ഉടമകള്‍ എന്ന് സംശയിക്കുന്നു.

10) മെഷര്‍ ബുക്ക്‌+ സൈറ്റ് ഓര്‍ഡര്‍

പ്രോജെക്റ്റിന്റെ ആരംഭം മുതല്‍ ഇവ സൂക്ഷിച്ചിട്ടുണ്ട്.

11) മുന്‍കൂര്‍ തുക വസൂലാക്കി

അങ്ങനെയല്ല സംഭവിച്ചത്. കണ്‍സള്‍റ്റിന്റെ അപ്രൂവലിന് ശേഷമാണ് തുകവാങ്ങിയിട്ടുള്ളത്. ഇതിനുള്ള തെളിവുകളും ലഭ്യമാണ്.

ഇവയെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ ബീന ഏബ്രഹാമിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും, ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈയിടെ നടന്ന ഇലക്ഷനില്‍ പരാജയപ്പെട്ടവരുടെ ഗൂഡാലോചനയുടെ ഫലമാണ് ഇതെന്നും സംശയിക്കുന്നു.

3 001 (1)

BUILDING PERMIT

5 001 (1)

5 001

B.PERMIT3

B.PERMIT2

B.PERMIT1

88

99

881

882

001

2 (1)

(With Inputs from: സുജു ജോണ്‍)

Read More >>