ഫാ: ഡോമിനിക് വളവനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഞായറാഴ്ച

ഫാ: ഡോമനിക് വളവനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം പ്രസ്റ്റണ്‍ കത്തീഡ്രലീല്‍ ഞായറാഴ്ച നടക്കും.

ഫാ: ഡോമിനിക് വളവനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഞായറാഴ്ച

പ്രസ്റ്റണ്‍: ഫാ: ഡോമനിക് വളവനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം പ്രസ്റ്റണ്‍ കത്തീഡ്രലീല്‍ ഞായറാഴ്ച നടക്കും. കാഞ്ഞിരപ്പളളി രൂപതാംഗവും അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ: ഡോമിനിക് വളവനാല്‍ വചനാധിഷ്ഠിത ജീവിത പാതയിലേയ്ക്ക് ആയിരങ്ങളെ കൂട്ടിക്കൊണ്ടു വരുവാന്‍ അനുഗ്രഹം സിദ്ധിച്ച വൈദീകനാണ്. ഫാ: ഡോമിനിക് വളവനാലിന്റെ നേതൃത്വത്തില്‍ ഏകദിന കൃപാഭിഷേക ധ്യാനമായിരിക്കും ഞായറാഴ്ച നടക്കുക.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലീല്‍ ഒക്ടോബര്‍ 23 ന് ഞായറാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 5.00 മണി വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. മാത്യ ഭക്തിയുടെ നിറവില്‍ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ഏറ്റവും ശക്തമായ മദ്ധ്യസ്ഥയൊടോപ്പം രക്ഷകനായ യേശുവിനെ സ്തുതിക്കുവാനും നമ്മുടെ പ്രാര്‍ത്ഥനകള്‍ യേശു സമക്ഷം സമര്‍പ്പിക്കുവാനും ദൈവീക അനുഭവം പ്രാപിക്കുവാനും ഡോമിനിക്കച്ചന്റെ തിരുവചന ശുശ്രൂഷ അനുഗ്രഹീതമാവും.


ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭയ്ക്ക് സ്വന്തമായി രൂപതയും അതിനെ നയിക്കുവാന്‍ അഭിഷിക്തനും ഇടയ ശ്രേഷ്ഠനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും ലഭിച്ച അനുഗ്രഹങ്ങളില്‍ ദൈവത്തിനു നമ്മോടോപ്പം നന്ദിയും സ്‌തോത്രവും അര്‍പ്പിക്കുന്നതിനും വചനാരൂപി പങ്കുവെയ്ക്കാനുമായിരിക്കും ഡോമിനിക് അച്ചന്‍ എത്തുക. പ്രസ്റ്റണില്‍ നടത്തപ്പെടുന്ന കൃപാഭിഷേക ധ്യാനത്തിലേയ്ക്കു ഏവരെയും സസ്‌നേഹം ക്ഷണിക്കുകയും ഈ തിരുവചന ശുശ്രൂഷ ഏവര്‍ക്കും അനുഗ്രഹത്തിന്റെയും കൃപയുടെയും അവസരമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി ഫാ: മാത്യു ചൂരപൊയികയില്‍ അറിയിച്ചു.

Story by