ജിഎസ്‌ടി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിച്ചു; കുറഞ്ഞത് 6%, കൂടിയത് 26%

തീരുമാനങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.

ജിഎസ്‌ടി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിച്ചു; കുറഞ്ഞത് 6%, കൂടിയത് 26%

സംസ്ഥാനങ്ങള്‍ക്കുള്ള സാധന-സേവന നികുതി ഘടന കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നികുതി നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനപ്പെടുത്തി 6, 12, 18, 26 എന്നീ ശതമാനങ്ങളിലുള്ള നാല് സ്ലാബുകളായാണ് തരം തിരിച്ചിട്ടുള്ളത്. എന്നാല്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിയിച്ചു.


പരോക്ഷനികുതി വിഭാഗത്തില്‍ ഏറ്റവുമുയര്‍ന്ന നികുതി നിര്‍ദ്ദേശം 18 ശതമാനമാണ്. ഗതാഗതം പോലുള്ള അവശ്യ സേവനങ്ങള്‍ക്ക് 6 മുതല്‍ 12 വരെയാണ് നികുതി നിര്‍ദ്ദേശം. ആഡംബര വസ്തുക്കള്‍ക്കും സിഗരറ്റ്, മദ്യം പോലുള്ളവയ്ക്കും അധിക സെസ് ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി യോഗം തീരുമാനിച്ചു. ഇവ കൂടാതെ മറ്റ് ലഹരി വസ്തുക്കള്‍ക്കും ഹൈ എന്‍ഡ് കാറുകള്‍ക്കും അധിക സെസ് ഏര്‍പ്പെടുത്തുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു. സ്വര്‍ണത്തിന് നാല് ശതമാനമാകും നികുതി.

ഉയര്‍ന്ന നികുതി സ്ലാബായ 26 ശതമാനം കൂടാതെ ആഡംബര-ലഹരി വസ്തുക്കള്‍ക്ക് ചുമത്തുന്ന നികുതിയിലൂടെ 50,000 കോടി രൂപ സംഭരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സെസ് ഇനത്തില്‍ ഈടാക്കുന്ന തുക സംസ്ഥാനങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുമെന്നും ഹസ്മുഖ് വ്യക്തമാക്കി. നിലവില്‍ 5.6 ശതമാനം വാറ്റ് നിരക്കുള്ള 300 ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ ശുപാര്‍ശ പ്രകാരം 12 ശതമനാനം വാറ്റ് ചുമത്തും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

അതേസമയം വാറ്റിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. 1990കളില്‍ അവതരിപ്പിച്ച വാറ്റ് (മൂല്യവര്‍ധിത നികുതി) സംസ്ഥാനങ്ങളുടെ നികുതി ശേഖരിക്കാനുള്ള അധികാരത്തേയും സാമ്പത്തിക സ്വയംഭരണത്തേയും ഇല്ലാതാക്കിയെന്ന് അദ്ദേഹം തന്റെ ബ്ലോഗിലെഴുതി. സംസ്ഥാനങ്ങള്‍ക്ക് ഇതോടെ പെട്രോള്‍, മദ്യം എന്നിവയൊഴികെയുള്ള വസ്തുക്കളിന്‍മേല്‍ പരോക്ഷ നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള അധികാരം ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read More >>