പുലിമുരുകന്‍ ഇറങ്ങിയതിനു പിന്നാലെ പ്രദേശവാസികള്‍ വനപാലകരെ കൈയേറ്റം ചെയ്യുന്നു; ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാട്ടി വനപാലകന്റെ പരാതി

സിനിമയില്‍ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാണെന്ന് കരുതി പ്രദേശവാസികളും മറ്റും വനപാലകരെ ആക്രമിക്കുകയാണെന്നാണ് ധനേഷ്‌കുമാറിന്റെ പരാതിയിലുള്ളത്.

പുലിമുരുകന്‍ ഇറങ്ങിയതിനു പിന്നാലെ പ്രദേശവാസികള്‍ വനപാലകരെ കൈയേറ്റം ചെയ്യുന്നു; ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാട്ടി വനപാലകന്റെ പരാതി

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പുലി മുരുകനെതിനെ വനപാലകര്‍. പുലിമുരുകന്‍ ഇറങ്ങിയതിന് ശേഷം ജോലിയെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടി വയനാട് വന്യജീവി സങ്കേതത്തിലെ വാര്‍ഡന്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രദേശവാസികള്‍ വനപാലകരെ കയ്യേറ്റം ചെയ്യുകയാണെന്നും അത് കൂടി വരുകയാണെന്നും വ്യക്തമാക്കിയാണ് വാര്‍ഡന്‍ പരാതി നല്‍കിയത്.

ചീഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറാണ് പരാതി നല്‍കിയത്. സിനിമയില്‍ വനപാലകരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാണെന്ന് കരുതി പ്രദേശവാസികളും മറ്റും വനപാലകരെ ആക്രമിക്കുകയാണെന്നാണ് ധനേഷ്‌കുമാറിന്റെ പരാതിയിലുള്ളത്.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മനോഹരനും പുലിമുരുകനെതിരെ രംഗത്തെത്തി. പുലിമുരുകന്റെ പ്രമേയം വനപാലകര്‍ക്കും വനസംരക്ഷണത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.