ബ്രെസ്റ്റ് ക്യാന്‍സര്‍ ഭക്ഷണരീതിയില്‍ നിന്നുമുണ്ടാകം

രോഗാവസ്ഥ ചികിത്സിക്കുന്നതില്‍ ഉചിതമാണ് രോഗം പിടിപ്പെടാതെ നോക്കുന്നത്.

ബ്രെസ്റ്റ് ക്യാന്‍സര്‍ ഭക്ഷണരീതിയില്‍ നിന്നുമുണ്ടാകം

സ്ത്രീകളിൽ ക്യാൻസർ മൂലമുള്ള മരണത്തിന് ഏറ്റവും ഗുരുതരമായ ഒരു അവസ്ഥയാണ് ബ്രസ്റ്റ് ക്യാൻസർ സൃഷ്ടിക്കുന്നത്. ലോക വൈദ്യശാസ്ത്രം എന്നും നൂതനമായ ചികിൽസാ വിധികൾ കണ്ടെത്തുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണെങ്കിലും ക്യാൻസർ വരാതെ നോക്കുന്നതാണ് വിവേകമുള്ള തീരുമാനം. കൊഴുപ്പ് കൂടുതൽ അടങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ബ്രെസ്റ്റ് ക്യാൻസറിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഈസ്ട്രജൻ എന്ന ഹോർമോണും ക്യാൻസറിനെ ക്ഷണിച്ചു വരുത്തും എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ ഹോർമോൺ കൊഴുപ്പായി രക്തകോശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് അപകടകരമായ മറ്റൊരു അവസ്ഥ. യോഗർട്ട്, ചീസ്, പുഡ്ഡിംഗ്, ബട്ടർ, ഐസ് ക്രീം, കൊഴുപ്പ് കൂടുതൽ ഉള്ള പാൽ എന്നിവയെല്ലാം ക്യാൻസറിന ക്ഷണിച്ചു വരുത്തുന്ന ഘടകങ്ങൾ ഉണ്ട്. കൂടാതെ സംസ്കരിച്ച ഭക്ഷണം, വിപണികളില്‍ ലഭ്യമായ ഉരുളന്‍കിഴങ്ങ് ഉപ്പേരി, കൃത്രിമമായ നിറങ്ങളും മധുരപദാര്‍ത്ഥങ്ങളും ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തും. ആരോഗ്യക്കാര്യത്തിലെ ശരിയായ ധാരണകള്‍ നേടിയെടുത്തു ക്രമമായി ചെക്കപ്പുകള്‍ക്ക് വിധേയമായാല്‍ ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും സാധിക്കും.