ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; ഇത്തവണ എച്ച് 5 എൻ 8

പനി സ്ഥിരീകരിച്ചത്തോടുകൂടി ആശങ്കയിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍.

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; ഇത്തവണ എച്ച് 5 എൻ 8

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുന്‍പ് ജില്ലയിലെ നീലംപേരൂർ, തകഴി, രാമങ്കരി എന്നീ സ്ഥലങ്ങളിലെ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് തെളിഞ്ഞത്. പനി സ്ഥിരീകരിച്ചത്തോടുകൂടി ആശങ്കയിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍  മനുഷ്യരിലേക്ക് പകരുന്ന വിഭാഗത്തിൽ പെട്ട പക്ഷിപ്പനിയല്ല ഇവിടെ നിന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പനിയെന്നാണ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന സൂചന. മനുഷ്യരിലേക്ക് പകരാത്ത എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട പക്ഷിപ്പനിയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

രണ്ട് വർഷം മുമ്പ് എച്ച് 5 എൻ 1 വിഭാഗത്തിൽപ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയിൽ പടർന്നിരുന്നു. അതിന്‍റെ പരിണിതഫലമായി രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.