ഐഎസ് ബന്ധമെന്ന് സൂചന; കണ്ണൂരില്‍ അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

വടകര, ചൊക്ലി സ്വദേശികളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല.

ഐഎസ് ബന്ധമെന്ന് സൂചന; കണ്ണൂരില്‍ അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: കണ്ണൂരിലെ പാനൂരിലുള്ള കനകമലയിലാണ് ഇന്നുച്ചയോടെ എന്‍ഐഎ റെയ്ഡ് നടത്തിയത്. അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സൂചന.

വടകര, ചൊക്ലി സ്വദേശികളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.

ഐജി അനുരാഗ് സജ്ജുവിന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നീങ്ങിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ്.

ആന്ധ്രയില്‍ നിന്ന് നാല് മാസം മുന്‍പ് ലഭിച്ച ചില വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഫേസ്ബുക്കിലും മറ്റും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ജനവാസകേന്ദ്രമല്ലാത്ത പാനൂരിലെ കനകമലയില്‍ ഇവര്‍ യോഗം ചേരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന.

Story by
Read More >>