ഷൊർണൂരിലെ മനുഷ്യക്കടത്ത്; അഞ്ച് ഝാർഖണ്ഡ് സ്വദേശികൾ ഇപ്പോഴും ജയിലിൽ

മനുഷ്യക്കടത്ത്, ബാലനീതി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷൊർണൂരിലെ മനുഷ്യക്കടത്ത്; അഞ്ച് ഝാർഖണ്ഡ് സ്വദേശികൾ ഇപ്പോഴും ജയിലിൽ

പാലക്കാട്:  ഷൊര്‍ണൂരില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് പിടികൂടിയ  ഝാര്‍ഖണ്ഡ് സ്വദേശികളായ അഞ്ചു ആദിവാസി  യുവാക്കൾ ഇപ്പോഴും ജയിലിൽ . ജയിലിലടച്ചു  നാലു മാസമായിട്ടും   ജാമ്യത്തിൽ എടുക്കാൻ ആരും എത്തിയിട്ടില്ല. ഝാര്‍ഖണ്ഡ് ഹരിദി ഹര്‍ലാടി വില്ലേജിലെ ദിനേഷ് എമ്പ്ര ( 19) അശോക് ഹസ്ത (22) സുരേന്ദ്രര്‍ ഹേമാറാം ( 23) വിനോദ് ഹസ്ത ( 22) ബാലേശ്വര്‍ മറാണ്ടി ( 19 ) എന്നിവരാണ് ഒറ്റപ്പാലം സബ് ജയിലിൽ കഴിയുന്നത് .


മനുഷ്യക്കടത്ത്, ബാലനീതി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യത്തിനെടുക്കാൻ വന്നാൽ തങ്ങളേയും കേരള പോലീസ് അറസ്റ്റു ചെയ്യുമെന്ന ഭയമാണ് നിരക്ഷരും സാധുക്കളുമായ ഇവരുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും ഉള്ളതെന്ന്  സാമൂഹ്യ പ്രവർത്തകൻ നാരദാ ന്യൂസിനോട് പറഞ്ഞു .

ഒഡിഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി കേരളത്തിലെത്തിയ 36 അംഗ സംഘത്തെ കഴിഞ്ഞ ജൂണ്‍ 29 നാണ് ഷൊര്‍ണൂരില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി റെയില്‍വേ പോലീസിന് കൈമാറിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ സംഘത്തോടൊപ്പം സഞ്ചരിച്ചിരുന്ന യുവാക്കളാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇവരിൽ സ്ത്രീകളേയും കുട്ടികളേയും രണ്ടു  തവണയായി നാട്ടിലേക്ക് തിരിച്ചയച്ചു.

Story by
Read More >>