ഫ്രാന്‍സില്‍ അഭയാര്‍ത്ഥി ക്യാംപില്‍ വന്‍ തീപിടുത്തം; കുടിലുകള്‍ കത്തിച്ചാമ്പലായി

രാത്രിയുടെ മറവില്‍ ക്യാംപിലെ കുടിലകള്‍ക്ക് നേരെ ആരോ തീയിട്ടതാണ് അപകടകാരണമെന്ന് സംശയിക്കുന്നുണ്ട്

ഫ്രാന്‍സില്‍ അഭയാര്‍ത്ഥി ക്യാംപില്‍ വന്‍ തീപിടുത്തം; കുടിലുകള്‍ കത്തിച്ചാമ്പലായി


പാരിസ്:ഫ്രാന്‍സിലെ അഭയാര്‍ത്ഥി ക്യാംപില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച്ച രാത്രിയോടെ കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കലെ ജംഗിളിലെ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ 7000ലധികം അഭയാര്‍ത്ഥികള്‍ അധിവസിക്കുന്ന ക്യാംപ്‌ കത്തി നശിച്ചു.

അഗ്നിബാധയെ തുടര്‍ന്ന് 4000ത്തോളം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റി. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും കുടിയേറിയവരാണ് ഇവിടെ താമസിക്കുന്നവരിലേറെയും.

രാത്രിയുടെ മറവില്‍ ക്യാംപിലെ കുടിലകള്‍ക്ക് നേരെ ആരോ തീയിട്ടതാണ് അപകടകാരണമെന്ന് സംശയിക്കുന്നുണ്ട്. ക്യാംപ് പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തടയാന്‍ കുടിയേറ്റക്കാരില്‍ ചിലര്‍ തീവെച്ചതാകാമെന്നും റിപ്പോര്‍ട്ടുണ്ട്. തീവെപ്പിന് പിന്നാലെ പ്രദേശത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുരുതാശ്വാസ വസ്തുക്കളെത്തിക്കുന്ന ചാരിറ്റി ബസ് കൊള്ളയടിക്കപ്പെടുകയും ചെയ്തു.

Read More >>