മസ്ക്കറ്റില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് തടവും പിഴയും

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതായി രക്ഷിതാക്കളില്‍ നിന്നും തുടര്‍ച്ചയായി പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിറക്കിയത്.

മസ്ക്കറ്റില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് തടവും പിഴയും

മസ്‌ക്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നതിന് നിരോധനം. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും 5000 റിയാല്‍ വരെ പിഴയും ലഭിക്കും. കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു

ഗൃഹപാഠം ചെയ്യാത്തതിന് അടക്കം അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതായി രക്ഷിതാക്കളില്‍ നിന്നും തുടര്‍ച്ചയായി പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിറക്കിയത്. നിലവില്‍ മസ്‌ക്കറ്റിലെ സ്‌കുളുകളില്‍ മാത്രമാണ് പുതിയ നിയമം ബാധകമാകുക.

Read More >>